ടി.പിയെ വി.എസ് ഇറച്ചി വിലയ്ക്ക് തൂക്കി വിറ്റു: തിരുവഞ്ചൂര്‍

Fri, 21-03-2014 11:04:00 AM ;
തിരുവനന്തപുരം

Thiruvanchoor radhakrishnanടി.പിയെ വി.എസ് അച്ചുതാനന്ദന്‍ ഇറച്ചി വിലയ്ക്ക് തൂക്കി വിറ്റുവെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വി.എസിന്റെ നിലപാടുകള്‍ കൂറുമാറിയ സാക്ഷിയുടേതുപോലെയാണെന്നും ഇപ്പോള്‍ പാര്‍ട്ടിയുടെ വാലില്‍ തൂങ്ങി തടിയൂരാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു. ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ സി.പി.ഐ.എമ്മിന്റെ അന്വേഷണറിപ്പോർട്ട് അംഗീകരിക്കണമെന്ന വി.എസിന്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

 

 

വി.എസ്. അച്യുതാനന്ദന്റെ അഭിപ്രായം യഥാർത്ഥത്തിൽ 52-ാമത്തെ വെട്ടാണെന്ന് ആർ.എം.പി നേതാവ് കെ.കെ രമ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ടി.പി. കേസിൽ സി.ബി.ഐ അന്വേഷണം ആദ്യം ആവശ്യപ്പെട്ടത് വി. എസായിരുന്നു എന്നും പിന്നെ എന്തുകൊണ്ടാണ് ആ നിലപാട് ഇപ്പോൾ ഇങ്ങനെ മാറിയെന്ന് അറിയില്ലെന്നും രമ അറിയിച്ചിരുന്നു. സ്വന്തം മനസാക്ഷിയെ വഞ്ചിച്ചാണ് വി.എസ് നിലപാടെടുത്തിരിക്കുന്നത്. പാര്‍ട്ടിപറയുന്ന അന്വേഷണ റിപ്പോര്‍ട്ട് ഇല്ലാത്തൊരു സാധനമാണെന്ന് വി.എസിന് നന്നായിട്ടറിയാമെന്നും തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വിജയിപ്പിക്കാന്‍ മനസാക്ഷിയെ വഞ്ചിച്ച് അദ്ദേഹം കളവ് പറയുകയാണെന്നും രമ ആരോപിച്ചിരുന്നു.

Tags: