കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പട്ടിക തയ്യാറായി

Thu, 13-03-2014 04:28:00 PM ;
തിരുവനന്തപുരം

pc chackoലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 15 സീറ്റുകളിലെ സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് നിശ്ചയിച്ചു. തൃശൂരില്‍ മത്സരിക്കാനില്ലെന്ന് നിലപാടില്‍ പി.സി ചാക്കോ ഉറച്ചുനിന്നതോടെ തൃശൂര്‍, ചാലക്കുടി സീറ്റുകള്‍ വച്ചുമാറാന്‍ തീരുമാനിച്ചു. കെ.പി ധനപാലന്‍ തൃശൂരിലും പി.സി ചാക്കോ ചാലക്കുടിയിലും മത്സരിക്കും. വ്യാഴാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗമാണ് സ്‌ക്രീനിങ് കമ്മിറ്റി സമര്‍പ്പിച്ച പട്ടിക അതേപടി അംഗീകരിക്കുകയായിരുന്നു.

 

യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായി പ്രവര്‍ത്തിച്ച ടി.സിദ്ദിഖിനും ചിറ്റൂര്‍-തത്തമംഗലം നഗരസഭാധ്യക്ഷയായ ഷീബയ്ക്കും ഒപ്പം ആറ്റിങ്ങലില്‍ മത്സരിക്കുന്ന മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദുകൃഷ്ണയ്ക്കും ഇത് ലോക്‌സഭയിലേക്ക് കന്നിയങ്കമാണ്. ടി.സിദ്ദിഖ് കാസര്‍കോട്ടും, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ഇടുക്കിയിലും പോരിനിറങ്ങും . ആലത്തൂരിലാണ് കെ.എസ് ഷീബയാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസ് മത്സരിക്കുന്ന 15 സീറ്റുകളിലെയും സ്ഥാനാ‌ര്‍ത്ഥികളെ തീരുമാനിച്ചതായും പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്നും വി.എം സുധീരന്‍ പറഞ്ഞു.

Tags: