ബി.ജെ.പി നേതാവിനെ വധിച്ച കേസില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന നേതാവ് അറസ്റ്റില്‍

Tue, 10-12-2013 11:49:00 AM ;
കണ്ണൂര്‍

kannur പയ്യന്നൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ വിനോദ് കുമാര്‍ (24) കൊല്ലപ്പെട്ട കേസില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന എക്സിക്യുട്ടീവ്‌ കമ്മിറ്റി അംഗം പി. സന്തോഷ്‌ കുമാര്‍ അറസ്റ്റില്‍. ഡിസംബര്‍ ഒന്നിനാണ് സി.പി.ഐ.എം-ബി.ജെപി പ്രവര്‍ത്തകരും തമ്മിലുണ്ടായ പെരുമ്പ ദേശീയപാതയില്‍ ഉണ്ടായ സംഘര്‍ഷത്തിനിടെ വിനോദ് കുമാര്‍ കൊല്ലപ്പെട്ടത്.

 

കേസില്‍ സന്തോഷ്‌ കുമാറിനേയും എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി സരിന്‍ ശശിയേയും പ്രതിചേര്‍ത്തിരുന്നു. സരിനെ ഇതിനകം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

 

കണ്ണൂരില്‍ ഡിസംബര്‍ ഒന്നിന് ബി.ജെ.പി സംഘടിപ്പിച്ച  കെ.ടി ജയകൃഷ്ണന്‍ ബലിദാന ദിന പരിപാടിയോടനുബന്ധിച്ച് വ്യാപക അക്രമങ്ങള്‍ അരങ്ങേറിയിരുന്നു. ബി.ജെ.പി പ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേര്‍ക്ക് കല്ലേറുണ്ടാവുകയും സി.പി.ഐ.എമ്മിന്റെ കൊടിമരങ്ങളും മറ്റും തകര്‍ക്കപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഇരു പാര്‍ട്ടികളുടേയും പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയതോടെ സംഘര്‍ഷം കനക്കുകയായിരുന്നു. ഇതിനൊടുവില്‍ കൊല്ലപ്പെട്ട നിലയില്‍ വിനോദ് കുമാറിനെ കണ്ടെത്തുകയായിരുന്നു.

Tags: