Washington
പാക്കിസ്ഥാനിലേക്ക് ഒഴിവാക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ക്കല്ലാതെ യാത്ര ചെയ്യരുതെന്ന് തങ്ങളുടെ പൗരന്മാര്‍ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്. പാക്കിസ്ഥാനിലൊട്ടാകെ അമേരിക്കന്‍ പൗരന്മാര്‍ക്ക് ഭീകര സംഘടനകളുടെ ഭീഷണി നിലനില്‍ക്കുന്നതിനാലാണ് ഭരണകൂടം മുന്നറിയിപ്പ നല്‍കിയിരിക്കുന്നത്.
പാക്കിസ്ഥാനില്‍ ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും സന്നദ്ധ സംഘടന പ്രവര്‍ത്തകരെയും ക്രമസമാധാനപാലകരെയും തെരഞ്ഞെുപിടിച്ച് ആക്രമണം നടത്തുന്നുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.മോചനദ്രവ്യത്തിനു വേണ്ടി തട്ടിക്കൊണ്ടുപോകുന്നതിന് സാധ്യതയുണ്ടെന്നും പറയുന്നു.
പാക്കിസ്ഥാനിലുള്ള തങ്ങളുടെ പൗരന്മാര്‍ക്കും ജീവന് ഭീഷണിയുണ്ടെന്നും കരുതലോടെയിരിക്കണമെന്നും കഴിഞ്ഞ ദിവസം ചൈനയും മുന്നറിയിപ്പു നല്‍കിയിരുന്നു.