Skip to main content

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എം.പി നവീന്‍ ജിന്റാലിനെയും  മുന്‍ കല്‍ക്കരി മന്ത്രി ദസരി നാരായണ്‍ രാവുവിനെയും പ്രതി ചേര്‍ത്ത് സി.ബി.ഐ പുതിയ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ്‌ പവര്‍ ലിമിറ്റഡിനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസില്‍ സി.ബി.ഐ സമര്‍പ്പിക്കുന്ന 12-മത് എഫ്.ഐ.ആര്‍ ആണിത്.

 

അതെ സമയം അഴിമതിയുമായി ബന്ധപ്പെട്ട് ഹൈദരാബാദിലെയും ഡല്‍ഹിയിലെയും കല്‍ക്കട്ടയിലെയും പത്തൊന്‍പത് സ്ഥലങ്ങളില്‍ ചൊവ്വാഴ്ച അന്വേഷണം നടത്തുമെന്നും സി.ബി.ഐ അറിയിച്ചു. മാത്രമല്ല ജിന്‍ഡാല്‍ കമ്പനിയുമായി ബന്ധമുണ്ടെന്നാരോപിക്കുന്ന നല്‍വ സ്പോഞ്ച് അയേണ്‍ ലിമിറ്റഡ്, ഗഗന്‍ സ്പോഞ്ച് അയേണ്‍ ലിമിറ്റഡ് തുടങ്ങിയ കമ്പനികളെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

 

നവീന്‍ ജിന്‍ഡാലിന്റെ ഉടമസ്ഥതയിലുള്ള ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവറിന് 11 കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചത് ചട്ടവിരുദ്ധമാണെന്ന് ആരോപണം ഉണ്ടായിരുന്നു.

Tags