കഴിഞ്ഞ ദിവസം നടത്തിയ മധ്യ-ദീര്‍ഘ ദൂര പരിധിയുള്ള ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം വിജയകരമായിരുന്നുവെന്ന് ഉത്തര കൊറിയ അറിയിച്ചു. ആണവയുധം വഹിക്കാന്‍ ശേഷിയുള്ള മിസൈല്‍ കടലിലേക്കാണ് വിക്ഷേപിച്ചത്.
യു.എന്‍ പ്രമേയങ്ങള്‍ക്ക് വിരുദ്ധമായി നടത്തിയ ആയുധ പരീക്ഷണം യു.എസില്‍ ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി അധികാരമേറ്റതിന് ശേഷം നടത്തുന്ന ആദ്യത്തേത് ആണെന്ന പ്രത്യേകതയുണ്ട്. കഴിഞ്ഞ വര്‍ഷം ആണവായുധങ്ങളും ബാലിസ്റ്റിക് മിസൈലുകളും വന്‍തോതില്‍ പരീക്ഷിച്ച ഉത്തര കൊറിയക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ട്രംപ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രസ്താവിച്ചിരുന്നു.
ആയുധ പരീക്ഷണത്തെ യു.എസും ജപ്പാനും ദക്ഷിണ കൊറിയയും അപലപിച്ചിരുന്നു. വിഷയത്തില്‍ ഇന്ന്‍ യു.എന്‍ രക്ഷാസമിതി കൂടിയാലോചന നടത്തണമെന്ന ആവശ്യം ഈ രാജ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഇന്ന്‍ സമിതി യോഗം ചേര്‍ന്നേക്കുമെന്ന് യു.എസ് അധികൃതര്‍ സൂചിപ്പിച്ചു.