Skip to main content

സോള്‍: ഉത്തര കൊറിയയുടെ മിസ്സൈല്‍ കേന്ദ്രങ്ങള്‍ സക്രിയമായതായി ദക്ഷിണ കൊറിയന്‍ സൈന്യം അറിയിച്ചു. കഴിഞ്ഞ ദിവസം യു.എസ്സിന്റെ ആണവ ശേഷിയുള്ള രണ്ട് ബി-2 സ്റ്റെല്ത് ബോംബര്‍ വിമാനങ്ങള്‍ ദക്ഷിണ കൊറിയന്‍ വിമാനങ്ങള്‍ക്കൊപ്പം സൈനിക അഭ്യാസത്തില്‍ പങ്കെടുത്തിരുന്നു. ഇതിനു മറുപടിയായാണ് പുതിയ നീക്കം എന്നു കരുതപ്പെടുന്നു.

 

ആണവ റോക്കറ്റുകളെ ആക്രമണത്തിന് തയാറാക്കിയതായി ചൊവ്വാഴ്ച  ഉത്തര കൊറിയ പ്രഖ്യാപിച്ചിരുന്നു. ദക്ഷിണ കൊറിയക്കൊപ്പം  യു.എസ്സിന്റെ ഹവായിയിലേയും ഗുവാമിലേയും സൈനിക ആസ്ഥാനങ്ങളെ ലക്ഷ്യം വെക്കാന്‍ കഴിയുന്നവയാണിവ.

 

2012 ഡിസംബറില്‍ ഉത്തര കൊറിയ ദീര്‍ഘദൂര മിസ്സൈലുകള്‍ പരീക്ഷിച്ചതോടെയാണ് ഉപഭൂഖണ്ഡം സംഘര്‍ഷ ഭരിതമായത്. കഴിഞ്ഞ മാസം നടത്തിയ മൂന്നാമത് ആണവ പരീക്ഷണത്തെ തുടര്‍ന്ന്‍ ഐക്യരാഷ്ട്രസഭ ഉത്തര കൊറിയക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെ ദക്ഷിണ കൊറിയയുമായുള്ള സമാധാന കരാറുകള്‍ ഉത്തര കൊറിയ റദ്ദാക്കി. യു.എസ്സിന് നേരെ ആണവ ആക്രമണത്തിന് മടിക്കില്ലെന്നും ഉത്തര കൊറിയന്‍ നേതാവ് കിം ജോങ്ങ് അന് പ്രഖ്യാപിച്ചിരുന്നു.

Tags