Skip to main content

സിറിയക്ക് സമീപം ഇസ്രയേല്‍-യു.എസ് മിസൈല്‍ പരീക്ഷണം

ചൊവാഴ്ച മെഡിറ്ററെനിയന്‍ കടലില്‍ രണ്ട് ബാലിസ്റ്റിക് ‘വസ്തുക്കള്‍’ കണ്ടതായി റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയം മിസൈല്‍ വിക്ഷേപണം സ്ഥിരീകരിച്ചത്.

സിറിയന്‍ ആക്രമണ നീക്കത്തിനെതിരെ സെര്‍ബിയന്‍ ടെന്നീസ് താരം ജോക്കോവിക്ക്

സെര്‍ബിയന്‍ തലസ്ഥാനമായ ബെല്‍ഗ്രേഡില്‍ നാറ്റോ ആക്രമണം നേരിട്ടനുഭവിച്ചത് ചൂണ്ടിക്കാട്ടിയാണ് എല്ലാ തരത്തിലുമുള്ള ആക്രമണത്തിന് താന്‍ എതിരാണെന്ന് ജോക്കോവിക്ക് പറഞ്ഞത്.

രാസായുധ ആക്രമണം അബദ്ധത്തില്‍ സംഭവിച്ചതെന്ന് സിറിയന്‍ വിമതര്‍

സൗദി അറേബ്യന്‍ രഹസ്യാന്വേഷണ ഏജന്‍സി നല്‍കിയ ആയുധങ്ങള്‍ കൈകാര്യം ചെയ്തതിലെ പിഴവാകാം സംഭവത്തിന് പിന്നിലെന്ന് വിമതര്‍ പറഞ്ഞതായി റിപ്പോര്‍ട്ട്.

സിറിയ: അന്താരാഷ്ട്ര നടപടി വേണമെന്ന് അറബ് ലീഗ്

ഐക്യരാഷ്ട്രസഭക്കൊപ്പം ‘അന്താരാഷ്ട്ര സമൂഹ’വും സിറിയന്‍ സര്‍ക്കാറിനെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ലീഗ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

സിറിയ: ഒബാമ കോണ്‍ഗ്രസിന്റെ ഔദ്യോഗിക അനുമതി തേടി

പരമോന്നത സൈനിക മേധാവി എന്ന നിലയില്‍ യുദ്ധം പ്രഖ്യാപിക്കാന്‍ യു.എസ് പ്രസിഡന്റിന് ഭരണഘടനാ അധികാരം നല്‍കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഒരു സംവാദം ആവശ്യമാണെന്ന് ഒബാമ പറഞ്ഞു.

യു.എന്‍ സംഘം സിറിയ വിട്ടു

സിറിയയില്‍ നടന്ന രാസായുധ പ്രയോഗത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ ഐക്യ രാഷ്ട്ര സഭയുടെ നിരീക്ഷക സംഘം സിറിയയില്‍ നിന്നും മടങ്ങി.

Subscribe to CASA- RSS Alliance