Skip to main content

Artificial intelligence 

നികുതി വെട്ടിപ്പ് തടയാന്‍ ആധാറാണോ പരിഹാരമെന്ന് സുപ്രീം കോടതി

വ്യാജരേഖകള്‍ ഉപയോഗിച്ച് ആളുകള്‍ പാന്‍ കാര്‍ഡ് നേടുന്നതിനാലാണ് ഈ നടപടിയെന്ന്‍ അറ്റോര്‍ണ്ണി ജനറല്‍ മുകുള്‍ രോഹ്തഗി വിശദീകരിച്ചപ്പോള്‍ ഇതിന് ആധാര്‍ ആണോ പരിഹാരം എന്ന് കോടതി ആരാഞ്ഞു.

വോട്ടിംഗ് മെഷീന്‍: കടലാസ് അടയാളം സ്വീകരിക്കാത്തതെന്തെന്ന് സുപ്രീം കോടതി

ഇ.വി.എമ്മുകളില്‍ വോട്ട് ചെയ്തതിന് കടലാസ് അടയാളം നല്‍കണമെന്ന 2013-ലെ സുപ്രീം കോടതി നിര്‍ദ്ദേശം പാലിക്കണമെന്ന് ആവശ്യപ്പെട്ട് ബി.എസ്.പി. നല്‍കിയ ഹര്‍ജിയില്‍ മെയ് എട്ടിനകം മറുപടി നല്‍കാന്‍ കേന്ദ്രത്തോട് സുപ്രീം കോടതി.

മുത്തലാഖ് മുസ്ലിം സ്ത്രീകളുടെ അന്തസ്സിനെയും സാമൂഹ്യപദവിയേയും ബാധിക്കുന്നെന്ന്‍ കേന്ദ്രം

മുത്തലാഖ്, നികാഹ് ഹലാല, ബഹുഭാര്യത്വം തുടങ്ങിയ സമ്പ്രദായങ്ങള്‍ മുസ്ലിം സ്ത്രീകളുടെ അന്തസ്സിനെയും സാമൂഹ്യപദവിയേയും ബാധിക്കുന്നെന്നും ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങള്‍ നിഷേധിക്കുന്നുവെന്നും കേന്ദ്രം. ഈ സമ്പ്രദായങ്ങളുടെ ഭരണഘടനാ സാധുത പരിശോധിക്കുന്ന സുപ്രീം കോടതി ബെഞ്ചിന് മുന്‍പാകെയാണ് കേന്ദ്രം ഈ നിലപാട് വ്യക്തമാക്കിയത്.

 

പശുസംരക്ഷണ അക്രമങ്ങള്‍: കേന്ദ്രത്തിനും ആറു സംസ്ഥാനങ്ങള്‍ക്കും സുപ്രീം കോടതി നോട്ടീസയച്ചു

പശുസംരക്ഷണ സംഘങ്ങളെ നിരോധിക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്രത്തിനും ആറു സംസ്ഥാനങ്ങള്‍ക്കും മറുപടി സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് സുപ്രീം കോടതി നോട്ടീസയച്ചു. രാജസ്ഥാന്‍, മഹാരാഷ്ട്ര, ഗുജറാത്ത്, ജാര്‍ഖണ്ഡ്, കര്‍ണ്ണാടക, ഉത്തര്‍ പ്രദേശ്‌ എന്നീ സംസ്ഥാനങ്ങള്‍ക്കാണ് നോട്ടീസ് അയച്ചത്. മൂന്നാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

 

ബാബറി മസ്ജിദ് തകര്‍ക്കല്‍: വിചാരണ രണ്ട് വര്‍ഷത്തിനുള്ളില്‍ തീര്‍ക്കണമെന്ന് സുപ്രീം കോടതി

ബാബറി മസ്ജിദ് തകര്‍ത്തതുമായ ബന്ധപ്പെട്ട കേസുകളില്‍ വിചാരണ 25 വര്‍ഷമായിട്ടും പൂര്‍ത്തിയാകാത്തത് നീതിയെ മറികടക്കലെന്ന്‍ സുപ്രീം കോടതി. കോടതിയുടെ സവിശേഷ അധികാരം ഉപയോഗിച്ച് വിചാരണകള്‍ ഒരുമിച്ചാക്കാനും രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനും ഉത്തരവിടുമെന്ന് കോടതി സൂചിപ്പിച്ചു.

 

ജയലളിതയെ കുറ്റക്കാരിയെന്ന് വിധിക്കണമെന്ന കര്‍ണ്ണാടകയുടെ ഹര്‍ജി തള്ളി

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി അന്തരിച്ച ജെ. ജയലളിതയെ അനധികൃത സ്വത്ത്‌ സമ്പാദന കേസില്‍ കുറ്റക്കാരിയെന്ന്‍ വിധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. കേസ് നടത്തിയ കര്‍ണ്ണാടക സര്‍ക്കാരാണ് അപ്പീല്‍ നല്‍കിയത്.

 

കേസില്‍ മറ്റ് പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയ സുപ്രീം കോടതിയുടെ വിധിയില്‍ ജയലളിതയുടെ പങ്കിനെ കുറിച്ച് പരാമര്‍ശിക്കാതിരുന്നതിനെ തുടര്‍ന്നാണ് കര്‍ണ്ണാടകം അപ്പീല്‍ നല്‍കിയത്. ജയലളിതയെ കുറ്റക്കാരിയെന്ന് വിധിക്കാതെ പിഴയായി ചുമത്തിയ 100 കോടി രൂപ കണ്ടുകെട്ടാന്‍ ആകില്ലെന്നായിരുന്നു പരാതി.

 

Subscribe to Open AI