Skip to main content

Artificial intelligence 

ബി നിലവറ തുറക്കപ്പെടേണ്ടതാണ്; തുറക്കുക തന്നെ വേണം

മാര്‍ത്താണ്ഡവര്‍മ്മ രാജ്യമുള്‍പ്പടെ പത്മനാഭന് സമര്‍പ്പിച്ചിട്ട് പതമനാഭന്റെ ദാസനായിട്ടാണ് രാജ്യം ഭരിച്ചത്. പിന്നീടുള്ള കീഴ് വഴക്കവും അതു തന്നെ. അതിനാല്‍ പത്മനാഭ സ്വാമിക്ഷേത്രത്തിന്റെ നിലവറകളിലുള്ളത് സംസ്ഥാനത്തിന്റെ സമ്പത്തു തന്നെ.അതില്‍ സംശയം വേണ്ട.

ബി നിലവറ തുറക്കണമെന്ന് സുപ്രിം കോടതി

ശ്രി പദ്മനാഭസ്വാമിക്ഷേത്രത്തിലെ ബിനിലവറതുറക്കണമെന്ന് സുപ്രിം കോടതി. നിലവറതുറന്നാല്‍ ആരുടെയും വികാരം വ്രണപ്പെടാന്‍പോകുന്നില്ലെന്നും സുപ്രിംകോടതി. ക്ഷത്രത്തിലെ വജ്രാഭരണം നഷ്ടപ്പെട്ടു എന്ന ഹര്‍ജി പരിഗണിവെയാണ് കോടതി  ഈ ആവശ്യം ഉന്നയിച്ചത്

ജസ്റ്റിസ്‌ കര്‍ണനെ സുപ്രീം കോടതി ആറുമാസം തടവിനു ശിക്ഷിച്ചു

കര്‍ണനെ ജയിലില്‍ അയച്ചില്ലെങ്കില്‍ ഒരു ജഡ്ജിയുടെ കോടതിയലക്ഷ്യ കുറ്റത്തിന് നേരെ സുപ്രീം കോടതി കണ്ണടച്ചെന്ന ആക്ഷേപം ഉണ്ടാകുമെന്ന് ഏഴംഗ ബെഞ്ചിനെ നയിച്ച ചീഫ് ജസ്റ്റിസ്‌ ജെ.എസ് ഖേഹര്‍ പറഞ്ഞു.

കാലിത്തീറ്റ കേസില്‍ ലാലു ഇനിയും വിചാരണ നേരിടണമെന്ന് സുപ്രീം കോടതി

കുംഭകോണവുമായി ബന്ധപ്പെട്ട ഒരു കേസില്‍ ലാലു ശിക്ഷിക്കപ്പെട്ടതാണ്. ശിക്ഷിക്കപ്പെട്ട കുറ്റത്തിന് വീണ്ടും വിചാരണ പാടില്ലെന്നതിനാല്‍ മറ്റു കേസുകളില്‍ നിന്ന്‍ ഒഴിവാക്കണമെന്ന ലാലുവിന്റെ ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചിരുന്നു. എന്നാല്‍, ഇത് സുപ്രീം കോടതി തള്ളി.

മുല്ലപ്പെരിയാര്‍: അറ്റക്കുറ്റപ്പണി നടത്താന്‍ കേരളം അനുവദിക്കുന്നില്ലെന്ന് തമിഴ്നാട്

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അറ്റക്കുറ്റപ്പണി നടത്താന്‍ കേരളം അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് തമിഴ്നാട് സുപ്രീം കോടതിയില്‍ വ്യാഴാഴ്ച ഹര്‍ജി നല്‍കി. വിഷയത്തില്‍ കേരളത്തിന്റെ മറുപടി തേടിയ കോടതി ജൂലൈ രണ്ടാം വാരത്തില്‍ ഹര്‍ജിയില്‍ വാദം കേള്‍ക്കും.

മുത്തലാഖ് കേസില്‍ സല്‍മാന്‍ ഖുര്‍ഷിദ് അമിക്കസ് ക്യൂറി

മുതിര്‍ന്ന അഭിഭാഷകനും മുന്‍ കേന്ദ്രമന്ത്രിയുമായ കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിനെ മുത്തലാഖ് തുടങ്ങിയ മുസ്ലിം വിവാഹ നിയമങ്ങള്‍ പരിശോധിക്കുന്ന കേസില്‍ അമിക്കസ് ക്യൂറിയായി സുപ്രീം കോടതി നിയമിച്ചു.

 

മുത്തലാഖ്, നികാഹ് ഹലാല, ബഹുഭാര്യത്വം എന്നിവയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് മെയ് 11 മുതല്‍ വാദം കേള്‍ക്കും.

Subscribe to Open AI