Skip to main content

Artificial intelligence 

ദേശീയ പാതയോരത്തെ മദ്യശാലകൾ: ഇളവ് നല്‍കാനാകില്ലെന്ന് സുപ്രീം കോടതി

പാതയോരത്തെ മദ്യശാലകൾ ലൈസന്‍സ് കാലാവധി തീരുന്ന മുറയ്ക്കോ അല്ലെങ്കില്‍ ഏപ്രില്‍ ഒന്നിനോ പൂട്ടുകയോ 500 മീറ്ററെങ്കിലും മാറ്റി സ്‌ഥാപിക്കുകയോ ചെയ്യണമെന്നായിരുന്നു 2016 ഡിസംബര്‍ 15-ലെ സുപ്രീം കോടതി വിധി.

പൊങ്കലിന് മുന്‍പ് ജല്ലിക്കെട്ട് കേസില്‍ വിധി പറയാനാകില്ലെന്ന് സുപ്രീം കോടതി; നിരോധനം തുടരും

ശനിയാഴ്ച പൊങ്കല്‍ ഉത്സവദിനത്തിന് മുന്‍പായി ജല്ലിക്കെട്ട് കേസില്‍ വിധി പറയാന്‍ ആവശ്യപ്പെട്ട് കൊണ്ടുള്ള അപേക്ഷ സുപ്രീം കോടതി തള്ളി. ഉത്തരവിന്റെ കരട് തയ്യാറായിട്ടുണ്ടെന്നും എന്നാല്‍ ശനിയാഴ്‌ചയ്ക്ക് മുന്‍പ് വിധി പറയാന്‍ കഴിയില്ലെന്നും ദീപക് മിശ്ര, ആര്‍. ഭാനുമതി എന്നിവരുള്‍പ്പെട്ട ബെഞ്ച്‌ ആവശ്യമുന്നയിച്ച അഭിഭാഷകരോട് പറഞ്ഞു. ഇത്തരം ആവശ്യം ഉയര്‍ത്തുന്നത് ശരിയല്ലെന്നും ബെഞ്ച്‌ കൂട്ടിച്ചേര്‍ത്തു.

 

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള നികുതിയിളവ് റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള ആദായനികുതി ഇളവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. നികുതിയിളവിന് വ്യവസ്ഥ ചെയ്യുന്ന ആദായനികുതി നിയമത്തിലെ 13(a) വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ മനോഹര്‍ലാല്‍ ശര്‍മയാണ് കോടതിയെ സമീപിച്ചത്. എന്നാല്‍ ഇത്തരത്തില്‍ നികുതിയിളവ് അനുവദിക്കുന്നത് നിയമവിരുദ്ധമോ ഭരണഘടനാ വിരുദ്ധമോ അല്ലെന്ന് കോടതി പറഞ്ഞു. 

 

സൗമ്യ വധക്കേസില്‍ സംസ്ഥാനം തിരുത്തല്‍ ഹര്‍ജി നല്‍കി

വധശിക്ഷ റദ്ദാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാരും സൗമ്യയുടെ അമ്മ സുമതിയും നല്‍കിയ പുന:പരിശോധനാ ഹര്‍ജികള്‍ നവംബര്‍ 11-ന് സുപ്രീംകോടതി തള്ളിയതിനെ തുടര്‍ന്നാണ്‌ അവസാന മാര്‍ഗമായ തിരുത്തല്‍ ഹര്‍ജി നല്‍കിയത്.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ്‌ ആയി ജെ.എസ് ഖേഹാര്‍ സ്ഥാനമേറ്റു

ഇന്ത്യയുടെ നാല്‍പത്തി നാലാമത് ചീഫ് ജസ്റ്റിസ്‌ ആയി ജസ്റ്റിസ്‌ ജഗദീഷ് സിങ്ങ് ഖേഹാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ്‌ ആകുന്ന ആദ്യ സിഖ് സമുദായാംഗമാണ് ജസ്റ്റിസ്‌ ഖേഹാര്‍.

മതവും തെരഞ്ഞെടുപ്പും: സുപ്രീം കോടതി വിധിയിലെ അവ്യക്തതയും വ്യക്തതയും

ഇന്ത്യയുടെ സമകാലീന ചരിത്രത്തിന്റെ സൂക്ഷ്മഗതിയെയും സ്ഥൂലഗതിയെയും നിർണ്ണായകമായി ബാധിക്കുന്ന സുപ്രധാന വിധികളിലൊന്നാണ് മതത്തിന്റെയും ജാതിയുടെയും പേരിൽ വോട്ടു പിടിക്കുന്നത് തിരഞ്ഞെടുപ്പ് അഴിമതിയാണെന്നുള്ള 2017 ജനുവരി 2ലെ സുപ്രീം കോടതി വിധി.

Subscribe to Open AI