Skip to main content

Artificial intelligence 

ഇസ്രത് ജഹാന്‍ കേസ്: ഡി.ജി.പിയുടെ രാജി സ്വീകരിക്കാന്‍ ഗുജറാത്ത് സര്‍ക്കാറിനെ സുപ്രീം കോടതി അനുവദിച്ചു

ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഡി.ജി.പി പി.പി പാണ്ഡെയുടെ രാജി സ്വീകരിക്കാന്‍ ഗുജറാത്ത് സര്‍ക്കാറിന് സുപ്രീം കോടതി അനുമതി നല്‍കി. കേസില്‍ ജാമ്യം ലഭിച്ചിരിക്കുന്ന പാണ്ഡെയ്ക്ക് ഏപ്രില്‍ 30 വരെ കാലാവധി നീട്ടിനല്‍കിയിരുന്നു.

 

മുത്തലാഖ് ഭരണഘടനാ ബെഞ്ചിലേക്ക്; മെയ് 11-ന് വാദം കേള്‍ക്കല്‍ തുടങ്ങും

മുസ്ലിം വിവാഹ സമ്പ്രദായങ്ങളില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. വേനലവധി ഒഴിവാക്കി വിഷയത്തില്‍ വാദം കേള്‍ക്കാന്‍ തയ്യാറാണെന്ന് ചീഫ് ജസ്റ്റിസ്‌ ജെ.എസ് ഖേഹര്‍ പറഞ്ഞു. മേയ് 11-ന് വിഷയത്തില്‍ ഭരണഘടനാ ബെഞ്ച്‌ വാദം കേള്‍ക്കല്‍ തുടങ്ങും. വിഷയത്തില്‍ രണ്ടാഴ്ചക്കുള്ളില്‍ മറുപടി നല്‍കാന്‍ കക്ഷികളോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.         

 

ബി.എസ്-3 വാഹനങ്ങളുടെ വില്‍പ്പന സുപ്രീം കോടതി നിരോധിച്ചു

ഏപ്രില്‍ ഒന്ന്‍ മുതല്‍ മലിനീകരണ നിയന്ത്രണ മാനദണ്ഡമായ ഭാരത് സ്റ്റേജ് (ബി.എസ്)-3ല്‍ വരുന്ന വാഹനങ്ങളുടെ വില്‍പ്പന നിരോധിച്ച് സുപ്രീം കോടതി ഉത്തരവിട്ടു. രാജ്യത്ത് 8.2 ലക്ഷം ബി.എസ്-3 വാഹനങ്ങള്‍ വില്‍പ്പനയ്ക്കുണ്ട്.

സര്‍ക്കാര്‍ ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് സുപ്രീം കോടതി

സര്‍ക്കാറിന്റെ ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് സുപ്രീം കോടതി. എന്നാല്‍, ബാങ്ക് അക്കൗണ്ട് തുറക്കാനോ നികുതി സമര്‍പ്പിക്കാനോ ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കുന്നതില്‍ നിന്ന്‍ സര്‍ക്കാറിനെ തടയാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

അയോധ്യ തര്‍ക്കം കോടതിയ്ക്ക് പുറത്ത് പരിഹരിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം വൈകാരികവും മതപരവുമായ പ്രശ്നമാണെന്നും ഇതിന് കോടതിയ്ക്ക് പുറത്ത് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

കുറ്റവാളികള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ആജീവനാന്ത വിലക്ക് വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ക്രിമിനല്‍ കേസുകളില്‍ കുറ്റവാളികളെന്ന്‍ കണ്ടെത്തുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ആജീവനാന്ത വിലക്ക് വേണമെന്ന ആവശ്യത്തെ പിന്തുണച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍.

Subscribe to Open AI