ജനാധിപത്യത്തെ അപകീര്‍ത്തി കേസുകള്‍ കൊണ്ട് ശ്വാസം മുട്ടിക്കരുതെന്ന് ജയലളിതയോട് സുപ്രീം കോടതി
വിമര്‍ശനങ്ങളെ അപകീര്‍ത്തി കേസുകള്‍ കൊണ്ട് നേരിടുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിതയ്ക്ക് സുപ്രീം കോടതിയുടെ കടുത്ത വിമര്‍ശനം. ഇത് ആരോഗ്യകരമായ ജനാധിപത്യത്തിന്റെ ലക്ഷണമല്ലെന്നും വിമര്‍ശനങ്ങളെ അഭിമുഖീകരിക്കാന്‍ പൊതുപ്രവര്‍ത്തകര്‍ ജയലളിത തയ്യാറാകണമെന്നും കോടതി ആവശ്യപ്പെട്ടു.
