Skip to main content

ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കാനാവില്ലെന്ന് സി.ബി.ഐ

ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കാനാവില്ലെന്ന് സി.ബി.ഐ. സുപീംകോടതിയെ  അറിയിച്ചു. ജിഷ്ണു പ്രണോയ് കേസ് അന്തര്‍സംസ്ഥാന കേസല്ല, അതിനാല്‍ സി.ബി.ഐ അന്വേഷിക്കേണ്ട സാഹചര്യമില്ലെന്നുമാണ് വിശദീകരണം. എന്നാല്‍ സി.ബി.ഐയുടെ ഈ നിലാപാടിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.

അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണണല്‍: സെന്‍കുമാറിന്റെ നിയമനം കേന്ദ്രം തടഞ്ഞു

കേരളാ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലേക്കുള്ള മുന്‍ പോലീസ് മേധാവി ടിപി. സെന്‍കുമാറിന്റെ നിയമനം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു. സെന്‍കുമാറിനെതിരെ കേസുകള്‍ നിലനില്‍ക്കുന്നതിനാലാണ് നിയമനം തടഞ്ഞിരിക്കുന്നത്. കേസുകള്‍ തീര്‍ന്നശേഷം നിയമനം പരിശോധിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കയച്ച കത്തില്‍ പറയുന്നു.

കേരള സര്‍ക്കാര്‍ പ്രസിദ്ധീകരണങ്ങളില്‍ 'ദലിത്, ഹരിജന്‍' വാക്കുകള്‍ക്ക് നിരോധനം

കേരള സര്‍ക്കാര്‍ പ്രസിദ്ധീകരണങ്ങളിലും പരസ്യങ്ങളിലും ദലിത്, ഹരിജന്‍ എന്നീ വാക്കുകള്‍ ഉപയോഗിക്കുന്നതിന് പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് നിരോധനം ഏര്‍പ്പെടുത്തി. ഒദ്യോഗിക ആശയവിനിമയങ്ങളിലും ഈ വാക്കുകള്‍ ഉപയോഗിക്കരുതെന്നും പി.ആര്‍.ഡി പറഞ്ഞിട്ടുണ്ട്

ഹാദിയ കേസില്‍ എന്‍.ഐ.എ ആന്വേഷണം ആവശ്യമില്ലെന്നു സംസ്ഥാന സര്‍ക്കാര്‍

ഹാദിയ കേസില്‍ എന്‍.ഐ.എ ആന്വേഷണം ആവശ്യമില്ലെന്നു കേരള സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. ക്രൈബ്രാഞ്ച് അന്വേഷണം വസ്തുനിഷ്ടമാണ് അതില്‍ എവിടെയും എന്‍.ഐ.എ അന്വേഷണം വേണമെന്ന സ്ഥിതിയുണ്ടായിട്ടില്ലെന്നും സര്‍ക്കാര്‍ സത്യവാങ് മൂലത്തില്‍ പറയുന്നു.

 

പുഴയില്‍ മാലിന്യം നിക്ഷേപിച്ചാല്‍ മൂന്ന് വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും

പുഴയില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍  മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. പുഴകളിലും മറ്റ് പ്രധാന ജലസ്രോതസ്സുകളിലും മാലിന്യം തള്ളുന്നവര്‍ക്കെതിരെ മൂന്ന് വര്‍ഷം തടവ് ശിക്ഷയും രണ്ട് ലക്ഷം രൂപവരെ പിഴയീടാക്കാനുമാണ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: സര്‍ക്കാരിനും വിദ്യാര്‍ത്ഥികള്‍ക്കും തിരിച്ചടി.

സ്വാശ്രയ മെഡിക്കല്‍ വിഷയത്തില്‍ സര്‍ക്കാരിനും വിദ്യാര്‍ത്ഥികള്‍ക്കും തിരിച്ചടി. എല്ലാ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്കും 11 ലക്ഷം ഫീസ് ഈടാക്കാമെന്ന് സുപ്രീം കോടതി. ആറ് ലക്ഷം രൂപ ബാങ്ക് ഗ്യാരണ്ടി ഈടാക്കാമെന്നും കോടതി

Subscribe to Macron of France