Skip to main content

വൈറ്റില മേല്‍പ്പാല നിര്‍മ്മാണം അശാസ്ത്രീയമെന്ന് ഇ.ശ്രീധരന്‍

വൈറ്റിലയിലെ മേല്‍പ്പാല നിര്‍മ്മാണത്തിനെ വിമര്‍ശിച്ച് ഇ.ശ്രീധരന്‍. നിലവിലെ പ്ലാന്‍ അനുസരിച്ചാണ് പാലം നിര്‍മ്മിക്കുന്നത് എങ്കില്‍ ഗതാഗതക്കുരുക്കിന് പരിഹാരം ഉണ്ടാകില്ലെന്ന് ഇ.ശ്രീധരന്‍ തുറന്നടിച്ചു.

ഭാഷയും ചട്ടപ്പടിയായതിന്റെ വിന

ചുരുങ്ങിയപക്ഷം മാധ്യമങ്ങള്‍ക്കുള്ള അറിയിപ്പിലെങ്കിലും  വിശദമായ 'വ്യക്തതയുള്ള' സൂചനകള്‍ക്കു പകരം  'കേരള-തമിഴ്‌നാട് തീരക്കടലില്‍ ചുഴലിക്കാറ്റിനു സാധ്യതയുണ്ടെ'ന്ന് ഒറ്റവരിയില്‍ ഈ സാങ്കേതികസംജ്ഞകളെ പരിഭാഷപ്പെടുത്തിക്കൊടുത്തിരുന്നെങ്കില്‍ എത്ര മനുഷ്യജീവനുകള്‍ രക്ഷപ്പെടുമായിരുന്നു.

ഓഖി: രക്ഷാപ്രവര്‍ത്തനത്തില്‍ പ്രതിഷേധിച്ച് ലത്തീന്‍ സഭയുടെ രാജ്ഭവന്‍ മാര്‍ച്ച്

ഓഖി ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നാരോപിച്ച് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ നടത്തുന്ന രാജ്ഭവന്‍ മാര്‍ച്ച് ആരംഭിച്ചു. ആര്‍ച്ച് ബിഷപ്പ് ഡോ എം സൂസപാക്യം മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഓഖി ദുരന്തത്തില്‍പെട്ട് കാണാതായ 150തോളം മല്‍സ്യത്തൊഴിലാളികളെ ഇനിയും കണ്ടെത്താനുണ്ട്.

ജിഷ്ണു പ്രണോയ് കേസ് സി.ബി.ഐ അന്വേഷിക്കും

ജിഷ്ണു പ്രണോയ് കേസ് സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കേസ് അന്വേഷിക്കാന്‍ തയ്യാറല്ലെന്ന നിലപാടാണ് സിബിഐ സ്വീകരിച്ചിരുന്നത്. എന്നാല്‍ സി.ബി.ഐയുടെ ഈ നിലപാടിനെ നിശിതമായി വിമര്‍ശിച്ച കോടതി ഇക്കാര്യത്തില്‍  കേന്ദ്ര സര്‍ക്കാരാണെന്ന് തീരുമാനം  അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു.

ഓഖി ചുഴലിക്കാറ്റ്: മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം

ഓഖി ചുഴലിക്കാറ്റിനിരയായവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കടല്‍ക്ഷോഭത്തിലും മഴക്കെടുതിയും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. പരിക്കേറ്റവര്‍ക്ക് 20,000 രൂപ ധനസഹായവും സൗജന്യ ചികിത്സയും നല്‍കും. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

ഓഖി ചുഴലിക്കാറ്റ്: മുന്നറിയിപ്പ് നല്‍കുന്നതില്‍ വീഴ്ച പറ്റിയെന്ന് ആരോപണം

ഓഖി ചുഴലിക്കാറ്റിനെ പറ്റി മുന്നറിയിപ്പ് നല്‍കുന്നതില്‍ ദുരന്തനിവാരണ അതോറിറ്റിക്ക് വീഴ്ച പറ്റിയെന്ന് ആരോപണം.ദേശീയ സമുദ്ര വിവര കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദേശം ദുരന്ത നിവാരണ അതോറിറ്റി അവഗണിച്ചു. നവംബര്‍ 29ന് ഉച്ചയ്ക്ക് 2.30ന് മുന്നറിയിപ്പ് സന്ദേശം ഫാക്‌സ് വഴി അയച്ചിരുന്നു. ഈ സന്ദേശം ദുരന്ത നിവാരണ അതോറിറ്റി ഫിഷറീസിനോ പോലീസിനോ കൈമാറിയില്ല.

Subscribe to Macron of France