പുഴയില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. പുഴകളിലും മറ്റ് പ്രധാന ജലസ്രോതസ്സുകളിലും മാലിന്യം തള്ളുന്നവര്‍ക്കെതിരെ മൂന്ന് വര്‍ഷം തടവ് ശിക്ഷയും രണ്ട് ലക്ഷം രൂപവരെ പിഴയീടാക്കാനുമാണ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്.ജലവകുപ്പ് തയ്യാറാക്കിയ നിയമത്തിന്റെ കരടിനാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. ജലസ്രോതസ്സുകളെ മലിനമാക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്താനുള്ള നിയമഭേദഗതിയാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
ഇതിന്റെ ഭാഗമായി ഡാം സുരക്ഷാ നിയമത്തില്‍ ഭേദഗതി വരുത്തും. അതിനുശേഷം നിയമസഭയില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാനാണ് സര്‍ക്കാര്‍ തീരുമാനം.പുഴയില്‍ നിന്നും മാലിന്യം നീക്കംചെയ്തതുകൊണ്ട് മാത്രം കാര്യമില്ലെന്നും അത് നിക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടിയും ആവശ്യമാണെന്ന തിരിച്ചറിവാണ് ഈ നീക്കത്തിന് കാരണമെന്നും ഹരിതകേരളം ഉപാധ്യക്ഷ്യ ടി എന്‍ സീമ പറഞ്ഞു. ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ പുഴയും തോടുകളും മാലിന്യ വിമുക്തമാക്കുന്ന നടപടികള്‍ പുരോഗമിച്ചുവരികയാണ്.

