ബജറ്റ് സമ്മേളനത്തിന് തുടക്കം; നോട്ടസാധുവാക്കലിനെ വിമര്‍ശിച്ച് നയപ്രഖ്യാപനം
പതിനാലാം കേരള നിയമസഭയുടെ നാലാം സമ്മേളനത്തിന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കമായി. 15 ദിവസം നീണ്ടുനിൽക്കുന്ന സഭാ സമ്മേളനത്തിൽ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് മാർച്ച് മൂന്നിന് അവതരിപ്പിക്കും.
