Skip to main content
സ്വാശ്രയ പ്രശ്നം: ചർച്ചയിൽ പരിഹാരമില്ല; പ്രതിപക്ഷ സമരം തുടരുന്നു
സ്വാശ്രയ കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട് നിയമസഭാ നടപടികൾ തിങ്കളാഴ്ചയും തടസ്സപ്പെട്ടു. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വിളിച്ച ചർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പങ്കെടുത്തെങ്കിലും തീരുമാനമൊന്നുമായില്ല. സ്വാശ്രയ പ്രശ്‌നത്തില്‍ സര്‍ക്കാരിന്റെ സമീപനം നല്ലതല്ലെന്നും അതുകൊണ്ട് സമരവുമായി മുന്നോട്ടു പോകാനാണ് യു.ഡി.എഫിന്റെ തീരുമാനമെന്നും നിയമസഭ ബഹിഷ്‌കരിച്ച് കൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരള കോണ്‍ഗ്രസ്‌ മാണി വിഭാഗവും പിന്തുണ പ്രഖ്യാപിച്ച് സഭ ബഹിഷ്‌കരിച്ചിട്ടുണ്ട്.
പ്രതിപക്ഷ സമരത്തെ പരിഹസിച്ച് മുഖ്യമന്ത്രി; സഭയില്‍ ബഹളം

സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തുന്ന സമരത്തെ നിയമസഭയില്‍ രൂക്ഷമായി പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

അഴിമതി രഹിത ഭരണത്തിന്റെ ഫലങ്ങള്‍ ഉടന്‍ ദൃശ്യമാകുമെന്ന് നയപ്രഖ്യാപനം
സ്ത്രീസുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുമെന്നും ദുര്‍ബല വിഭാഗങ്ങളുടെ പരാതികള്‍ക്ക് പരിഹാരം കാണുമെന്നും സംസ്ഥാനത്തെ പട്ടിണിമുക്തമാക്കുമെന്നും നയപ്രഖ്യാപനത്തില്‍ പറയുന്നു. 
പി. ശ്രീരാമകൃഷ്ണന്‍ നിയമസഭാ സ്പീക്കര്‍

പതിനാലാമത് കേരള നിയമസഭയുടെ സ്പീക്കര്‍ ആയി പൊന്നാനി എം.എല്‍.എ പി. ശ്രീരാമകൃഷ്ണനെ വെള്ളിയാഴ്ച തിരഞ്ഞെടുത്തു. യു.ഡി.എഫിലെ ഒരു വോട്ടു ചോര്‍ന്നത് വിവാദത്തിന് തിരി കൊളുത്തി.

അംഗങ്ങളുടെ സത്യപ്രതിജ്ഞയോടെ പതിനാലാമത് നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കം

പതിനാലാമത്‌ നിയമസഭയുടെ ആദ്യ സമ്മേളനത്തിന്‌ വ്യാഴാഴ്ച തുടക്കമായി. അംഗങ്ങളുടെ സത്യപ്രതിജ്ഞയോടെയാണ് സമ്മേളനം തുടങ്ങിയത്. ഇംഗ്ലീഷ്‌ അക്ഷരമാലാ ക്രമത്തിലാണ്‌ അംഗങ്ങളെ സത്യപ്രതിജ്‌ഞയ്‌ക്ക് വിളിക്കുന്നത്‌. പ്രൊടേം സ്‌പീക്കര്‍ എസ്‌.ശര്‍മ്മയ്‌ക്ക് മുമ്പാകെയാണ്‌ എം.എല്‍.എമാര്‍ സത്യപ്രതിജ്‌ഞ ചെയ്തത്.

 

സ്പീക്കറുടെ ഡയസ് തകര്‍ത്ത സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിക്കും

ബജറ്റ് അവതരണ ദിനത്തില്‍ നിയമസഭയില്‍ നടന്ന പ്രതിഷേധത്തില്‍ സ്പീക്കറുടെ ഡയസ് തകര്‍ത്തതുമായി ബന്ധപ്പെട്ട പരാതിയില്‍ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി.

Subscribe to Sabarimala shrine