Skip to main content

നിയമസഭ എന്തിനാണ് സമ്മേളിക്കുന്നത്?

നിയമസഭ നിർവ്വഹിക്കേണ്ട പ്രാഥമിക ധർമ്മങ്ങൾ രണ്ടാണ്. ഒന്നാമതായി നിയമനിർമ്മാണം. രണ്ടാമതായി സർക്കാരിന്റെ ധനവിനിയോഗത്തിൻമേലുള്ള നിയന്ത്രണം. പാർലമെന്ററി ഭരണരീതി അംഗീകരിച്ചു പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടികൾ, ഭരണപക്ഷമായാലും പ്രതിപക്ഷമായാലും ഈ അടിസ്ഥാന ധർമ്മങ്ങൾ വിസ്മരിക്കാൻ പാടില്ല.

നിയമസഭ സമ്മേളനം താല്‍കാലികമായി നിര്‍ത്തിവച്ചു

പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ തിങ്കളാഴ്ച നിയമസഭയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തെ കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ രൂക്ഷമായ ബഹളം. തുടര്‍ന്ന് ജൂലൈ എട്ടുവരെ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ സമ്മേളനം താല്‍കാലികമായി നിര്‍ത്തിവച്ചു.

മന്ത്രിസഭ പുന:സംഘടന തല്‍ക്കാലം വേണ്ട: ഹൈകമാന്‍ഡ്

കേരളത്തിലെ മന്ത്രിസഭ പുനസംഘടന ചര്‍ച്ചകള്‍ തല്‍ക്കാലം വേണ്ടെന്നു ഹൈകമാന്‍ഡ് തീരുമാനം.

സോളാര്‍ തട്ടിപ്പ്: മുഖ്യമന്ത്രിയുടെ പി.ഏ യും ഗണ്‍മാനെയും മാറ്റി

സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത നായരുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പെഴ്സണല്‍ അസിസ്റ്റന്റ് ടെന്നി ജോപ്പനെയും ഗണ്‍മാന്‍ സലീമിനെയും തല്‍സ്ഥാനത്ത് നിന്ന് മാറ്റി

സോളാര്‍ തട്ടിപ്പ്: പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു

സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയുമായി മുഖ്യമന്ത്രിക്കുള്ള ബന്ധം ഉന്നയിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി.

Subscribe to Sabarimala shrine