കസ്തൂരിരംഗന്‍: നവംബര്‍ 13-ലെ ഉത്തരവ് നിലനില്‍ക്കുമെന്ന് കേന്ദ്രം
റിപ്പോര്‍ട്ടില്‍ അന്തിമവിജ്ഞാപനം വരുന്നതു വരെ പഴയ ഉത്തരവ് നിലനില്ക്കും. ദേശീയ ഹരിത ട്രൈബ്യൂണലിലാണ് വനം പരിസ്ഥിതി മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
റിപ്പോര്‍ട്ടില്‍ അന്തിമവിജ്ഞാപനം വരുന്നതു വരെ പഴയ ഉത്തരവ് നിലനില്ക്കും. ദേശീയ ഹരിത ട്രൈബ്യൂണലിലാണ് വനം പരിസ്ഥിതി മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
വനസംരക്ഷണ നിയമം നെല്ലിയാമ്പതിക്ക് ബാധകമാണെന്നും തോട്ടങ്ങള്‍ക്കായി എസ്റ്റേറ്റുകള്‍ക്ക് അനുവദിച്ച പാട്ടക്കരാര്‍ പുതുക്കി നല്‍കാനാവില്ലെന്നും കാരപ്പാറ എസ്റ്റേറ്റിന് കൈവശഭൂമി നൽകാനാവില്ലെന്നും സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട കസ്തൂരി രംഗൻ റിപ്പോർട്ടിന്മേൽ കേരളം മുന്നോട്ടുവച്ച എല്ലാ ആവശ്യങ്ങളും അംഗീകരിച്ചുകൊണ്ടാണ് വിജ്ഞാപനമിറക്കിയത്. പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ പരിഗണിച്ച ശേഷമാകും അന്തിമ വിജ്ഞാപനം ഇറക്കുക.
പരിസ്ഥിതി വകുപ്പ് ജോയന്റ് സെക്രട്ടറിയാണ് വിജ്ഞാപനം തയ്യാറാക്കിയത്. കേരളത്തിന് മാത്രം പ്രത്യേക ഇളവുകള്‍ അനുവദിച്ചിരിക്കുന്ന വിജ്ഞാപനത്തില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഇളവുകള്‍ നല്‍കിയിട്ടില്ല എന്നാണ് ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ദയാവധം നിയമ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. ദയാവധം സംബന്ധിച്ച നിലവിലെ വിധിയില്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്നും സുപ്രീംകോടതി പറഞ്ഞു.
പാചകവാതക സബ്സിഡി ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചു.