Skip to main content

ജസ്റ്റിസ് കെ.എം ജോസഫിന്റെ നിയമനം: പുനഃപരിശോധിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാനുള്ള കൊളീജിയം ശുപാര്‍ശയെ എതിര്‍ത്ത് കേന്ദ്രസര്‍ക്കാര്‍. ശുപാര്‍ശ പുനഃപരിശോധിക്കാന്‍ കൊളീജിയത്തോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടെന്നാണ് സൂചന.

സുപ്രീം കോടതിയുടെ നിലനില്‍പ്പ് ഭീഷണിയില്‍, മൗനം തുടര്‍ന്നാല്‍ ചരിത്രം മാപ്പ് തരില്ല: ജസ്റ്റിസ് കുര്യന്‍ ജോസഫ്

സുപ്രീം കോടതിയുടെ നിലനില്‍പ്പ്  ഭീഷണിയിലാണെന്നും ഈ സ്ഥിതി തുടര്‍ന്നാല്‍ ചരിത്രം മാപ്പുതരില്ലെന്നും സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് അയച്ച കത്തിലാണ് അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചിരിക്കുന്നത്.

വ്യാജവാര്‍ത്ത: സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം

വ്യാജവാര്‍ത്ത നല്‍കുന്ന മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കാമെന്ന സര്‍ക്കുലര്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കുന്നു. സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വാര്‍ത്താവിതരണ മന്ത്രാലയത്തിനു നിര്‍ദേശം നല്‍കി. വ്യാജവാര്‍ത്തയുടെ പേരില്‍ മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കാനായിരുന്നു സര്‍ക്കുലറിലെ വ്യവസ്ഥ.

സംസ്ഥാനത്ത് ഏപ്രില്‍ രണ്ടിന് പൊതു പണിമുടക്ക്

കേന്ദ്ര തൊഴില്‍ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് ഏപ്രില്‍ രണ്ടിന് സംസ്ഥാനത്ത് പൊതു പണിമുടക്ക്. ബി.എം.എസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ഇന്ധന വില കുതിക്കുന്നു; പെട്രോള്‍ വില 80 കടന്നു

മുംബൈയില്‍ പെട്രോള്‍ വില 80 കടന്നു. പെട്രോള്‍ ലിറ്ററിന് 80.10 രൂപയും ഡീസലിന് 67.10 രൂപയുമാമായി. 2014 ന് ശേഷം ആദ്യമായിട്ടാണ് വില 80 കടക്കുന്നത്.തിരുവന്തപുരത്ത് ഇന്ന് 76.12 രൂപയാണ് പെട്രോള്‍ വില.

ഹജ്ജ് സബ്‌സിഡി കേന്ദ്രം നിര്‍ത്തലാക്കി

ഹജ്ജ് തീര്‍ഥാടനത്തിന് പോകുന്നവര്‍ക്ക് നല്‍കിവന്നിരുന്ന സബ്‌സിഡി കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കി. പുതിയ ഹജ്ജ് നയത്തിന്റെ ഭാഗമായാണ് സബ്‌സിഡി നിര്‍ത്തലാക്കിയിരിക്കുന്നത്. ഓരോ വര്‍ഷവും 700 കോടിയോളം രൂപയാണ് സബ്‌സിഡിയായി കേന്ദ്രം നല്‍കി വന്നിരുന്നത്.

Subscribe to Unnikrishnan Potty