Skip to main content
Thiruvananthapuram

 strike

കേന്ദ്ര തൊഴില്‍ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് ഏപ്രില്‍ രണ്ടിന് സംസ്ഥാനത്ത് പൊതു പണിമുടക്ക്. ബി.എം.എസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

 

രണ്ടാഴ്ചയ്ക്ക് മുമ്പ് മാത്രം നോട്ടീസ് നല്‍കി തൊഴിലാളിയെ പിരിച്ചുവിടാന്‍ തൊഴിലുടമയ്ക്ക് അധികാരം നല്‍കുന്ന വിജ്ഞാപനത്തിന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. 1946ലെ ഇന്‍ഡസ്ട്രിയല്‍ എംപ്ലോയിമെന്റ് സ്റ്റാന്‍ഡിങ് ഓര്‍ഡര്‍ ആക്ടില്‍ നിയമഭേദഗതി വരുത്തിയാണ് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിപ്പിച്ചത്.

 

വിജ്ഞാപനത്തിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി അനുകൂല തൊഴില്‍ സംഘടനായായ ബി.എം.എസ് ഉള്‍പ്പെടെ രംഗത്ത് വന്നിരുന്നു. എന്നാല്‍ അവര്‍ പണിമുടക്കില്‍ സഹകരിക്കുന്നില്ല. പാര്‍ലമെന്റില്‍ പോലും ചര്‍ച്ച ചെയ്യാതെയാണ് വിജ്ഞാപനത്തിന് കേന്ദ്രം അനുമതി നല്‍കിയത്.