കേരളം: 12 – 8; യു.ഡി.എഫിന് മേല്‍ക്കൈ
ലോകസഭാ തെരഞ്ഞെടുപ്പിലെ മോഡി തരംഗം ബാധിക്കാതെ കേരളം. വോട്ടെണ്ണലിന് തിരശീല വീഴവെ കേരളം ഒരിക്കല്‍ക്കൂടി ഇടതു-വലതു മുന്നണി രാഷ്ട്രീയത്തെ തെരഞ്ഞെടുക്കുകയാണ്.
ലോകം മുഴുവൻ തനിക്കെതിരെ അവധിയില്ലാത്ത യുദ്ധവുമായി തിരിഞ്ഞപ്പോൾ അവയെ നേരിട്ട് മുന്നേറാൻ ഒരു വ്യക്തി നടത്തിയ പോരാട്ടവും അതിൽ നിന്നാർജ്ജിച്ച കരുത്തുമാണ് മോഡിയെ ഗുജറാത്തിനു പുറത്ത് ദില്ലി പോലും സ്വപ്നം കാണാൻ പ്രേരിപ്പിച്ചത്.
ഇരട്ട അധികാരകേന്ദ്രവുമായി പ്രവര്‍ത്തിച്ച യു.പി.എ സര്‍ക്കാര്‍ ജനങ്ങളുടെ ഇടയില്‍ സൃഷ്ടിച്ച നേതൃത്വരാഹിത്യം കൃത്യമായി തിരിച്ചറിഞ്ഞു എന്നിടത്താണ് മോഡിയുടെ ആദ്യവിജയം. എടുത്ത തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കാനും നടപ്പിലാക്കാനും പ്രകടിപ്പിച്ച ദൃഡനിശ്ചയം ജനങ്ങളുടെ ഇടയില്‍ നേതാവ് എന്ന പ്രതിച്ഛായ സൃഷ്ടിക്കാന്‍ മോഡിയ്ക്ക് സഹായകരമായി.
പാർട്ടിയുടെ പ്രസിഡന്റ് എന്ന നിലയിൽ തോൽവിയുടെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നതായും പുതിയ സർക്കാർ രാജ്യത്തിന്റെ മതേതരത്വം കാത്തു സൂക്ഷിക്കുന്നതിനോട് സന്ധി ചെയ്യുമെന്ന് താന്‍ കരുതുന്നില്ലെന്നും സോണിയ.
അജയ് മാക്കന്‍(ന്യൂഡല്‍ഹി), സച്ചിന്‍ പൈലറ്റ്(അജ്മീര്‍), ഫാറൂഖ് അബ്ദുള്ള( ശ്രീനഗര്‍), സല്‍മാന്‍ ഖുര്‍ഷിദ്(ഫാരൂക്കാബാദ്), ഗുലാം നബി ആസാദ്(കാശ്മീര്‍), ശരദ് യാദവ് (ബീഹാര്‍), വിരപ്പ മൊയ്ലി (കര്‍ണ്ണാടക), ജസ്വന്ത് സിംഗ്(രാജസ്ഥാന്‍), സ്പീക്കര്‍ മീരാ കുമാര്‍ തുടങ്ങി മത്സരിച്ച പ്രമുഖ കേന്ദ്രമന്ത്രിമാരെല്ലം പരാജയപ്പെട്ടു
ലോകസഭാ തെരഞ്ഞെടുപ്പിലെ മോഡി തരംഗം ബാധിക്കാതെ കേരളം. വോട്ടെണ്ണലിന് തിരശീല വീഴവെ കേരളം ഒരിക്കല്‍ക്കൂടി ഇടതു-വലതു മുന്നണി രാഷ്ട്രീയത്തെ തെരഞ്ഞെടുക്കുകയാണ്.
പതിനാറാം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ വിജയം ഇന്ത്യയുടെ ജയമെന്ന് നരേന്ദ്ര മോഡിയുടെ ട്വീറ്റര്‍ സന്ദേശം. വഡോദരയില്‍ മോഡിയുടെ വിജയം 5.7 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍.