ബിന്ദു കൃഷ്ണയുടെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചു
സത്യവാങ്മൂലം സമര്‍പ്പിച്ചതില്‍ കൃത്രിമം കാണിച്ചു എന്ന എല്‍.ഡി.എഫിന്റെ ആരോപണം തള്ളിക്കൊണ്ട് വരണാധികാരിയായ ജില്ലാ കലക്ടര്‍ ബിജു പ്രഭാകറാണ് കൃത്രിമം നടന്നിട്ടില്ലെന്ന്‍ അറിയിച്ചത്.
സത്യവാങ്മൂലം സമര്‍പ്പിച്ചതില്‍ കൃത്രിമം കാണിച്ചു എന്ന എല്‍.ഡി.എഫിന്റെ ആരോപണം തള്ളിക്കൊണ്ട് വരണാധികാരിയായ ജില്ലാ കലക്ടര്‍ ബിജു പ്രഭാകറാണ് കൃത്രിമം നടന്നിട്ടില്ലെന്ന്‍ അറിയിച്ചത്.
എല്‍.ഡി.എഫ്, ബി.ജെ.പി, ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ പരാതിയെ തുടര്‍ന്ന് ജോസ് കെ. മാണിയുടെ പത്രിക സ്വീകരിക്കുന്നത് നീട്ടിവച്ചിരിക്കുകയാണ്.
ഇടുക്കി മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിന്റെ നാമനിര്‍ദേശ പത്രികയില്‍ പിഴവ് തിരുത്തിയതിനെ തുടര്‍ന്ന് പത്രിക സ്വീകരിച്ചു.
പിളര്‍പ്പിനെ തുടര്‍ന്ന് കണ്ണൂരിലെ സി.എം.പി ഓഫീസ് അരവിന്ദാക്ഷന്‍ വിഭാഗം പിടിച്ചെടുത്തു. തൊട്ടുപിന്നാലെ തിരുവനന്തപുരത്തെ സംസ്‌ഥാന കമ്മിറ്റി ഓഫീസ് സി.പി ജോണ്‍ വിഭാഗം നിയന്ത്രണത്തിലാക്കി.
കോളേജുകളില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതിന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. സുധാകരനും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ ശ്രീമതിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു.
സോഷ്യല്‍ മീഡിയകള്‍ വഴി അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതായി ആരോപിച്ച് മാവേലിക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷ് തെരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്‍കി. പരാതിക്കാര്‍ക്കെതിരെ കേസ് എടുക്കാന്‍ ഉത്തരവ് കളക്ടര്‍ ഉത്തരവിട്ടു.