ഇടുക്കി മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിന്റെ നാമനിര്‍ദേശ പത്രികയില്‍ പിഴവ് തിരുത്തിയതിനെ തുടര്‍ന്ന് പത്രിക സ്വീകരിച്ചു. ഇടുക്കിയില്‍ പത്രിക സമര്‍പ്പിച്ച മറ്റ് ആറുപേരുടെ പത്രികയിലും പിഴവ് കണ്ടെത്തിയതിനെ തുടര്‍ന്ന് എത്രയും വേഗം തിരുത്തി നല്‍കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയക്കുകയായിരുന്നു.
ഡീന്‍ ഉള്‍പ്പടെ മറ്റുള്ളവര്‍ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് പിഴവ് കണ്ടെത്തിയത്. ഡീന്‍ കുര്യാക്കോസ് പട്ടികയോടൊപ്പം സ്വത്ത് വിവരം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പേര് വിവരം രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല. മാര്‍ച്ച് 24-ന് രാവിലെ 11 മണിയോടെയാണ് ഡീന്‍ ഇത് സംബന്ധിച്ച വിശദീകരണം നല്‍കിയത്. വിശദീകരണം തൃപ്തികരമായതിനാല്‍ കളക്ടര്‍ പത്രിക തള്ളിയില്ല.
പത്രിക സമര്‍പ്പിച്ചതിന് ശേഷം തിരുത്തി നല്‍കിയതിനെ ചോദ്യം ചെയ്തുകൊണ്ട് എല്‍.ഡി.എഫ് നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. യു.ഡി.എഫിന് വേണ്ടി ജില്ലാ കളക്ടര്‍ ഒത്തുകളിച്ചു എന്നാണ് ആരോപണം.പത്രികയിലെ പിശക് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം വന്‍ വെല്ലുവിളിയായിരുന്നു. സത്യവാങ്മൂലത്തിലെ അപാകങ്ങള്‍ ചൂണ്ടിക്കാണിച്ച് നാമനിര്‍ദ്ദേശ പത്രികയെങ്ങാന്‍ തള്ളിയിരുന്നെങ്കില്‍ കോണ്‍ഗ്രസിന് ഇടുക്കിയില്‍ സ്ഥാനാര്‍ത്ഥി തന്നെ ഇല്ലാത്ത സ്ഥിതി വരുമായിരുന്നു.