സോഷ്യല്‍ മീഡിയകള്‍ വഴി അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതായി ആരോപിച്ച് മാവേലിക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷ് തെരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്‍കി. പരാതിക്കാര്‍ക്കെതിരെ കേസ് എടുക്കാന്‍ കളക്ടര്‍ ഉത്തരവിട്ടു. സോളാര്‍ തട്ടിപ്പുകേസില്‍ അറസ്റ്റിലായ നടി ശാലു മേനോന്റെ പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങില്‍ പങ്കെടുക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിക്കുന്നതെന്നും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള ദുഷ്പ്രചരണമാണ് നടക്കുന്നതെന്നും കൊടിക്കുന്നില്‍ സുരേഷ് ആരോപിച്ചു.
തെരഞ്ഞെടുപ്പ് മുഖ്യ വരണാധികാരി കൂടിയായ ആലപ്പുഴ ജില്ലാ കളക്‌ടര്‍ക്ക് കൊടിക്കുന്നില്‍ നല്‍കിയിരിക്കുന്ന പരാതി തെരഞ്ഞെടുപ്പ് മാധ്യമ നിരീക്ഷണ വിഭാഗത്തിന്റെ പരിഗണനയിലാണ്. പരാതിയില്‍ ശാലുവുമൊത്തുള്ള ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതാണെന്ന് കൊടിക്കുന്നില്‍ സുരേഷ് ആരോപിച്ചു. ഇതിന്റെ അടിസ്‌ഥാനത്തില്‍ ചിത്രങ്ങള്‍ പോസ്‌റ്റ് ചെയ്‌തവര്‍ക്കെതിരെ ഐ.ടി നിയമ പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്./p>