Skip to main content
തിരുവനന്തപുരം

Bindhu krishnaആറ്റിങ്ങലിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ബിന്ദു കൃഷ്ണയുടെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചു. സത്യവാങ്മൂലം സമര്‍പ്പിച്ചതില്‍ കൃത്രിമം കാണിച്ചു എന്ന എല്‍.ഡി.എഫിന്റെ ആരോപണം തള്ളിക്കൊണ്ട് വരണാധികാരിയായ ജില്ലാ കലക്ടര്‍ ബിജു പ്രഭാകറാണ് കൃത്രിമം നടന്നിട്ടില്ലെന്ന്‍ അറിയിച്ചത്‌.

 

ആദ്യഘട്ട സൂക്ഷ്മ പരിശോധനയില്‍ ഒരു സെറ്റ് നാമനിര്‍ദ്ദേശ പത്രികയില്‍ സത്യവാങ്മൂലം ഉണ്ടായിരുന്നില്ലെന്നും രണ്ടാം ദിവസം പരിശോധനയില്‍ കൃത്രിമം കാണിച്ച് സത്യവാങ്മൂലം പത്രികയോടൊപ്പം വച്ചു എന്നുമാണ് ആരോപണം. തിരഞ്ഞെടുപ്പ് ഉദ്യാഗസ്ഥരെ സ്വാധീനിച്ചാണ് ഇത് ചെയ്തതെന്നും ആരോപണം ഉയര്‍ന്നിരുന്നു.

 

സത്യാവാങ്മൂലത്തില്‍ ഒപ്പിട്ടിട്ടുള്ള നോട്ടറിയുടെ രജിസ്റ്റര്‍ വിളിച്ചുവരുത്തി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് വരണാധികാരിയുടെ പുതിയ തീരുമാനം. നേരത്തെ സത്യവാങ്മൂലത്തില്‍ കൃത്രിമം നടന്നെന്ന എല്‍ഡിഎഫിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബിന്ദു കൃഷ്ണയുടെ പത്രിക സ്വീകരിക്കാനുളള തീരുമാനം ഇന്നത്തേക്ക് മാറ്റിവെച്ചത്. സമാനമായ പ്രശ്‌നങ്ങളോടെ പത്രിക സമര്‍പ്പിച്ച എ. സമ്പത്തിന്‍റെ അപരന്‍റെ പത്രികയും സ്വീകരിച്ചു