Skip to main content
കോട്ടയം

jose k maniകോട്ടയം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് കെ.മാണിക്കെതിരെ ലഭിച്ച പരാതി ഗൗരവമുള്ളതാണെന്ന് തിരഞ്ഞെടുപ്പ് ഭരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ അജിത് കുമാര്‍ അറിയിച്ചു. എല്‍.ഡി.എഫ്, ബി.ജെ.പി, ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ പരാതിയെ തുടര്‍ന്ന് ജോസ് കെ. മാണിയുടെ പത്രിക സ്വീകരിക്കുന്നത് നീട്ടിവച്ചിരിക്കുകയാണ്. ജോസ് കെ. മാണിയും പരാതിക്കാരും നാളെ രാവിലെ പതിനൊന്ന് മണിക്ക് മുന്‍പായി വിശദാംശങ്ങള്‍ നല്‍കണം. ബുധനാഴ്ചയാണ് പരാതിയില്‍ തെളിവെടുപ്പ് നടക്കുന്നത്.

 

 

നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച ഫോം എയില്‍ ജോസ് കെ.മാണിയുടെ പേര് നിര്‍ദേശിക്കാന്‍ ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാമിനെ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി ചുമതലപ്പെടുത്തിയതിലെ അപാകതയാണ് എതിര്‍ സ്ഥാനാര്‍ഥികള്‍ ചൂണ്ടിക്കാണിച്ചത്. കോട്ടയം മണ്ഡലത്തില്‍ യു.ഡി.എഫ് ഡമ്മി സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ല.