Skip to main content

തീവ്രവാദത്തിന് പകരം വിനോദസഞ്ചാരം തെരഞ്ഞെടുക്കാന്‍ കശ്മീരി യുവാക്കളോട് മോദി

സൈനികരും പ്രക്ഷോഭകരും തമ്മിലുള്ള ഏറ്റുമുട്ടല്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന. കഴിഞ്ഞ ദിവസം തീവ്രവാദിയുമായുള്ള ഏറ്റുമുട്ടലിനിടെ പ്രക്ഷോഭകര്‍ സൈനികര്‍ക്ക് നേരെ കല്ലെറിഞ്ഞിരുന്നു.   

തെരഞ്ഞെടുപ്പ് പുതിയ ഇന്ത്യയുടെ ഉദയം; തന്റെ ലക്ഷ്യം 2022: മോദി

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുതിയ ഇന്ത്യയ്ക്കായുള്ള അടിത്തറയാണെന്ന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. 35 വയസിന് താഴെയുള്ള 65 ശതമാനം ജനതയുടെയും സവിശേഷ ബോധമാര്‍ജിച്ച  സ്ത്രീകളുടെയും സ്വപ്നങ്ങളുടെയാണ് ഈ ഇന്ത്യ. ദരിദ്രര്‍ എന്തെങ്കിലും ലഭിക്കുന്നോ എന്നതിന് പകരം എന്തെങ്കിലും ചെയ്യാനുള്ള അവസരത്തിന് വേണ്ടി നോക്കുന്നതായിരിക്കും പുതിയ ഇന്ത്യയെന്നും മോദി പറഞ്ഞു. ബി.ജെ.പി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.  

 

ചുംബനപ്രതിഷേധവും യു.പി തെരഞ്ഞെടുപ്പു ഫലവും തമ്മിലെ ബന്ധം

ആരോഗ്യകരമായ ജീവിതമേ രോഗത്തെ അകറ്റി നിർത്തൂ എന്നുള്ള കാതലായ അറിവു പോലെ ജനായത്തത്തിന്റെ രസതന്ത്രഘടകങ്ങളെ ജൈവമായി പരിപോഷിപ്പിക്കുന്ന പ്രവർത്തനത്തിലും അതിലേക്ക് ജനതയുടെ ചിന്തയെ നയിക്കുകയും ചെയ്യുമ്പോൾ മാത്രമേ സമൂഹത്തെ പിന്നോട്ടടിക്കുന്ന മതസ്പർധ ഉൾപ്പടെയുള്ള ഘടകങ്ങൾ മാറിനിൽക്കുകയുള്ളു.

നോട്ടസാധുവാക്കല്‍ കൃത്യസമയത്ത് തന്നെയെന്ന് മോദി

സമ്പദ്വ്യവസ്ഥ നല്ല നിലയില്‍ ആയിരിക്കുമ്പോള്‍ നോട്ടസാധുവാക്കല്‍ തീരുമാനം എടുത്തതിനെ ചിലര്‍ വിമര്‍ശിച്ചെങ്കിലും നടപടിയ്ക്ക് ഏറ്റവും അനുയോജ്യമായ സമയം അതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ജല്ലിക്കെട്ട്: പിന്തുണയ്ക്കുന്നു; എന്നാല്‍ ഓര്‍ഡിനന്‍സ് ഉണ്ടാകില്ലെന്ന് സൂചിപ്പിച്ച് പ്രധാനമന്ത്രി

ജല്ലിക്കെട്ടിന്റെ സാംസ്‌കാരിക പ്രാധാന്യം അംഗീകരിക്കുന്നെന്ന് വ്യക്തമാക്കിയ മോദി എന്നാല്‍, വിഷയം കോടതിയുടെ പരിഗണനയിലാണെന്ന വസ്തുത തമിഴ്‌നാട്‌ മുഖ്യമന്ത്രി ഒ. പന്നീര്‍സെല്‍വത്തോട് ചൂണ്ടിക്കാട്ടി.

സഹാറ കുറിപ്പുകള്‍ തെളിവായി പരിഗണിക്കാനാകില്ലെന്ന് ആദായനികുതി കമ്മീഷന്‍

സഹാറ ഗ്രൂപ്പ് കമ്പനികളില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ കുറിപ്പുകളും ഇലക്ട്രോണിക് രേഖകളും തെളിവായി പരിഗണിക്കാന്‍ പറ്റാത്തവയാണെന്ന് ആദായനികുതി ഒത്തുതീര്‍പ്പ് കമ്മീഷന്‍. രാഷ്ട്രീയ നേതാക്കള്‍ക്ക് കൈക്കൂലി നല്‍കിയതായി സൂചിപ്പിക്കുന്ന ഈ രേഖകളാണിവ.

 

സഹാറ ഗ്രൂപ്പ്, ബിര്‍ള ഗ്രൂപ്പ് എന്നീ വ്യവസായ സ്ഥാപനങ്ങളില്‍ നിന്ന്‍ പിടിച്ചെടുത്ത രേഖകള്‍ പ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കവേ കൈക്കൂലി വാങ്ങിയതായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളും ആരോപിച്ചിരുന്നു.

Subscribe to NAVA KERALA