Skip to main content

ഗുജറാത്ത്: അവസാനഘട്ട വോട്ടെടുപ്പില്‍ 63% പോളിങ്; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബി.ജെ.പിക്ക് അനുകൂലം

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ അവസാനഘട്ട വോട്ടെടുപ്പില്‍ പോളിങ് 63 ശതമാനത്തിന് മുകളില്‍. രണ്ടാം ഘട്ടത്തില്‍ 93 മണ്ഡലങ്ങളിലേക്കാണ്  വോട്ടെടുപ്പ് നടന്നത്. ഇതോടെ 182 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായി. ഡിസംബര്‍ 18 നാണ് ഫലപ്രഖ്യാപനം. ഹിമാചല്‍ പ്രദേശിലെ ജനവിധിയും അന്നറിയാം.

പ്രതിരോധത്തിലാകുന്ന നരേന്ദ്ര മോഡി

കുറേ സ്വപ്‌നങ്ങള്‍ മുന്നോട്ട് വച്ചുകൊണ്ടായിരുന്നു മോഡി തിരഞ്ഞെടുപ്പിനെ നേരിട്ടത്. ആ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നത് പോയിട്ട്, അതിനെ സ്വപ്നങ്ങളായി  നിലനിര്‍ത്താന്‍ വരെ മോഡിക്ക് കഴിയുന്നില്ല. വലിയ മാറ്റങ്ങള്‍ മോഡിയിലൂടെ ജനം ആഗ്രഹിച്ചിരുന്നു. കരുത്തനായ നേതാവില്‍ നിന്ന് കേവലം പ്രാസംഗികന്‍ എന്ന തലത്തില്‍ മോഡിയെ കാണാന്‍ ജനങ്ങള്‍ തുടങ്ങിയിരിക്കുന്നു.

ഗുജറാത്ത്: ഒന്നാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു; പോളിങ് ശതമാനം 70 കടന്നേക്കും

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ ഒന്നാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകീട്ട് നാലര വരെയുള്ള കണക്കുകളനുസരിച്ച് 64 ശതമാനം പോളിങ്ങാണ് നടന്നിരിക്കുന്നത്. രാവിലെ എട്ടുമണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് അഞ്ചിനാണ് അവസാനിച്ചത്.അവസാന കണക്കെടുപ്പില്‍ പോളിങ് ശതമാനം 70 കടന്നേക്കുമെന്നാണ്  തിരഞ്ഞെടുപ്പു കമ്മീഷന്‍ നല്‍കുന്ന സൂചന.

നരേന്ദ്ര മോഡി പലസ്തീന്‍ സന്ദര്‍ശിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോഡി പലസ്തീന്‍ സന്ദര്‍ശിക്കുമെന്ന് പാലസ്തീന്‍ അംബാസഡര്‍ അഡ്‌നാന്‍ എ അലിഹൈജ. ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി ഡൊണാള്‍ഡ് ട്രംപ് അംഗീകരിച്ചതിന് പിന്നാലെയാണ് മോഡിയുടെ പലസ്തീന്‍ സന്ദര്‍ശനത്തക്കുറിച്ച്  അലിഹൈജ വെളിപ്പെടുത്തുന്നത്. സന്ദര്‍ശനം എന്നാണെന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല.

നോട്ട് നിരോധനം മണ്ടത്തരമായിരുന്നുവെന്ന് പ്രധാനമന്ത്രി സമ്മതിക്കണം: മന്‍മോഹന്‍ സിങ്

നോട്ട് നിരോധനം മണ്ടത്തരമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മതിക്കണമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. നോട്ടസാധുവാക്കല്‍ സംബന്ധിച്ച രാഷ്ട്രീയ വാദങ്ങള്‍ അവസാനിപ്പിച്ച് രാജ്യത്തിന്റെ സമ്പദ്ഘടനയെ പുനര്‍നിര്‍മിക്കാനാവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ മോദി തയ്യാറാവണമെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.

ഗുജറാത്ത് വോട്ടെടുപ്പ് ഡിസംബര്‍ 9,14 തീയതികളില്‍

ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു, രണ്ട് ഘട്ടമായി  ഡിസംബര്‍ ഒമ്പതിനും  14 നുമാണ് വോട്ടെടുപ്പ് നടക്കുക എന്ന് തിരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു. ഇത്തവണത്തെ തിരഞ്ഞെടുപ്പിവില്‍  വിവിപാറ്റ് (VVPAT)സംവിധാനമുണ്ടാകും

Subscribe to NAVA KERALA