Skip to main content

റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് തുടക്കമായി: ചടങ്ങില്‍ പത്ത് ആസിയാന്‍ രാഷ്ട്രത്തലവന്മാര്‍ പങ്കെടുക്കുന്നു

കനത്ത സുരക്ഷയില്‍ രാജ്യത്തിന്റെ അറുപത്തിയൊന്‍പതാമത് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് ഡല്‍ഹിയില്‍ തുടക്കമായി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിജയ് ചൗക്കില്‍ ദേശീയപതാക ഉയര്‍ത്തി.

ഓഖി: കേന്ദ്രസര്‍ക്കാര്‍ പിന്തുണയ്ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി

ഓഖി ദുരന്തത്തില്‍ കേന്ദ്രം നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചു. ദുരന്ത മേഖലകള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി സമയം കണ്ടെത്തിയതില്‍ കേരളം പ്രത്യേക നന്ദി രേഖപ്പെടുത്തി. കടലില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ കേന്ദ്രം വലിയ പിന്തുണ നല്‍കിയെന്നും കത്തില്‍ പറയുന്നു.

ഓഖി ദുരന്തത്തില്‍ കാണാതായവരെ തിരിച്ചെത്തിക്കുമെന്ന് പ്രധാനമന്ത്രി

പൂന്തുറയിലെത്തി മത്സ്യത്തൊഴിലാളികളെ കണ്ട പ്രധാനമന്ത്രി നരേന്ദ്ര മോഡി ദുരന്തത്തില്‍ പെട്ടവര്‍ക്കൊപ്പം കേന്ദ്രസര്‍ക്കാരുണ്ടാകുമെന്ന് പറഞ്ഞു. ക്രിസ്മസിനു മുമ്പുതന്നെ കാണാതായവരെ തിരികെ എത്തിക്കാന്‍ ശ്രമിക്കുമെന്നും മോഡി ഉറപ്പുനല്‍കി. രാജ്യം മുഴുവന്‍ നിങ്ങളോടൊപ്പമുണ്ട്. ദുരന്തത്തില്‍ മരിച്ചവരുടേയും കാണാതായവരുടെയും ആശ്രിതര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കും.

ഗുജറാത്ത് പഠിപ്പിക്കുന്നു; മോഡിയെയും രാഹുലിനെയും

ഗ്രാമീണ മേഖലയില്‍ നിന്നാണ് കോണ്‍ഗ്രസിന് കൂടുതല്‍ പിന്തുണ കിട്ടിയിരിക്കുന്നത്. നഗരവാസികളും സാമ്പത്തികമായി ഉയര്‍ന്നു നില്‍ക്കുന്നവരും മോഡിയെ ഇപ്പോഴും വിശ്വസിക്കുന്നു. ഗ്രാമീണരെയും നഗരവാസികളെയും ഒരു പോലെ ഏകോപിപ്പിക്കേണ്ടതിന്റെ പ്രാധാന്യം എല്ലാ പാര്‍ട്ടികളും ഓര്‍ക്കണമെന്നാണ് ഗുജറാത്ത് പറഞ്ഞു വക്കുന്നത്. നിലവില്‍ ആ ഏകോപന പ്രക്രിയയില്‍ കൂടുതല്‍ സാധ്യത കോണ്‍ഗ്രസിനുണ്ട്.

ഗുജറാത്തില്‍ ബി.ജെ.പിക്ക് വിജയം കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തി

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 182 സീറ്റുകളില്‍ 99 ഇടത്തും വിജയിച്ച് ബി.ജെ.പി അധികാരം നിലനിര്‍ത്തി. തുടര്‍ച്ചയായി ആറാം തവണയാണ് ബി.ജെ.പി ഗുജറാത്തില്‍ ഭരണത്തിലെത്തുന്നത്. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ 115 സീറ്റിലെ വിജയത്തില്‍ നിന്ന് ഇക്കുറി 99 സീറ്റിലേക്കായി ബി.ജെ.പി ചുരുങ്ങി. കോണ്‍ഗ്രസ് ഭാഗത്ത് നിന്നും ശക്തമായ മത്സരമാണ്  ഉണ്ടായത്.

ഓഖി ദുരിതബാധിതരെ പ്രധാനമന്ത്രി സന്ദര്‍ശിക്കും

ഓഖി ദുരന്തം ബാധിച്ച പ്രദേശങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സന്ദര്‍ശനം നടത്തും. ഈ മാസം 18നാണ് മോഡി കേരളത്തിലെത്തുന്ന്. കൊച്ചിയില്‍ വിമാനമിറങ്ങി ലക്ഷദ്വീപില്‍ ഓഖി ദുരന്തബാധിത മേഖലകളില്‍ സന്ദര്‍ശിച്ച ശേഷമായിരിക്കും പ്രധാനമന്ത്രി കേരളത്തിലേക്കെത്തുക

Subscribe to NAVA KERALA