Skip to main content
Thiruvananthapuram

narendra-modi, ockhi

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഓഖി ദുരിതബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി. ലക്ഷദ്വീപിലെയും തമിഴ്‌നാട്ടിലെയും സന്ദര്‍ശനത്തിന് ശേഷമാണ് പ്രധനാന മന്ത്രി തിരുവന്തപുരത്തെത്തിയത്. പൂന്തുറയിലെത്തി മത്സ്യത്തൊഴിലാളികളെ കണ്ട അദ്ദേഹം ദുരന്തത്തില്‍ പെട്ടവര്‍ക്കൊപ്പം കേന്ദ്രസര്‍ക്കാരുണ്ടാകുമെന്ന് പറഞ്ഞു. ക്രിസ്മസിനുമുമ്പുതന്നെ കാണാതായവരെ തിരികെ എത്തിക്കാന്‍ ശ്രമിക്കുമെന്നും മോഡി ഉറപ്പുനല്‍കി. രാജ്യം മുഴുവന്‍ നിങ്ങളോടൊപ്പമുണ്ട്. ദുരന്തത്തില്‍ മരിച്ചവരുടേയും കാണാതായവരുടെയും ആശ്രിതര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കും. ഇക്കാര്യത്തില്‍ ഒരുതരത്തിലുമുള്ള വിട്ടുവീഴ്ച ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

 

വിഴിഞ്ഞത്തെയും പൂന്തുറയിലെയും മല്‍സ്യത്തൊഴിലാളി കുടുംബങ്ങളുടെ പരാതികള്‍ അദ്ദേഹം വിശദമായി കേട്ടു. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, ഗവര്‍ണര്‍ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, ഒ.രാജഗോപാല്‍ എംഎല്‍എ, വി.എസ്.ശിവകുമാര്‍ എംഎല്‍എ തുടങ്ങിയവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

 

ഓഖി ദുരന്തം നേരിടാന്‍ 1200 കോടി രൂപയുടെ അടിയന്തര സഹായം അനുവദിക്കണമെന്ന് കേരളം പ്രധാനമന്ത്രിയോടാവശ്യപ്പെട്ടു.ദീര്‍ഘകാല പാക്കേജായി ഏഴായിരം കോടി വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി അടക്കമുള്ളവര്‍ തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടത്തിയ ചര്‍ച്ചയിലാണ് ആവശ്യമുന്നയിച്ചത്