Skip to main content

ഞങ്ങളെ ആരും ദേശസ്‌നേഹം പഠിപ്പിക്കേണ്ട: ഉദ്ധവ് താക്കറെ

രാജ്യസ്‌നേഹം എന്താണെന്ന് തങ്ങളെ ബി.ജെ.പി പഠിപ്പിക്കേണ്ടെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. ശിവസേനയുടെ നേതൃത്വത്തില്‍ നടന്ന ദസറ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു താക്കറെ

മോഹന്‍ ഭാഗവത്തിനെ പതാക ഉയര്‍ത്തുന്നതില്‍ നിന്ന് വിലക്കിയ സംഭവം: പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി.

സ്വാതന്ത്ര ദിനത്തില്‍ ആര്‍.എസ്സ്.എസ്സ് സര്‍ സംഘചാലക്  മോഹന്‍ ഭാഗവത്തിനെ പതാക ഉയര്‍ത്തുന്നതില്‍ നിന്ന് വിലക്കിയ പാലക്കാട് ജില്ലാ ഭരണകൂടത്തിന്റെ നടപടില്‍ പ്രധാന മന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി.

മോദിയുടെ വാദം തെറ്റ്, മുസ്ലീം ഭരണമല്ല ബ്രിട്ടിഷ് അധിനിശമാണ് ഇന്ത്യയെ നശിപ്പിച്ചതെന്ന് ശശി തരൂര്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. മോദിയെ സംബന്ധിച്ചിടത്തോളം ഇന്ത്യയില്‍ ഏറെ കാലം ഭരണം നടത്തിയ മുസ്ലിംകളാണ് രാജ്യത്തെ നശിപ്പിച്ചത്. സത്യത്തില്‍ ഇന്ത്യയെ നശിപ്പിച്ചത് ബ്രിട്ടീഷുകാരും ബ്രിട്ടീഷ് അധിനിവേശ ഭരണവുമാണ്.

ബ്രിട്ടനോട് മല്യയെ വിട്ടുതരണമെന്ന് പ്രധാനമന്ത്രി

സാമ്പത്തിക തട്ടിപ്പു നടത്തി രാജ്യം വിട്ട് ബ്രിട്ടനില്‍ കഴിയുന്ന വിജയ് മല്യയെ വിട്ടുതരണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് പ്രധാമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. ജര്‍മനിയിലെ ഹംബര്‍ഗില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്കിടയാണ് ഇരുവരും കൂടിക്കാഴ്ച്ചനടത്തിയത്

ഭീകരവാദത്തിനെതിരെ ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്ന് നരേന്ദ്ര മോദി

ഭീകരവാദത്തിനെതിരെ ഒന്നിച്ചുള്ള പ്രയത്‌നമാണ് ആവശ്യമെന്നു നരേന്ദ്ര മോദി. ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശനം ഭീകരവാദമാണ് . ഒരു രാജ്യം മാത്രം മുന്നിട്ടിറങ്ങിയാല്‍ ഭീകരവാദത്തെ ഒന്നും ചെയ്യാനാവില്ല. അതിനു കൂട്ടായ പ്രതിരോധം ഉയര്‍ന്നു വരണം .

ചൈന റദ്ദാക്കിയത് ഏത് യോഗം?

ഹംബര്‍ഗില്‍ വച്ച് നടക്കുന്ന ജി 20 ഉച്ചകോടില്‍  നരേന്ദ്ര മോദി ഷി ജിന്‍പിങ് കൂടിക്കാഴ്ച നടക്കില്ലെന്ന് ചൈന അറിയിച്ചിരുന്നു.എന്നാല്‍ അത്തരത്തിലൊരുയോഗം തീരുമാനിച്ചിട്ടില്ലെന്ന് ഇന്ത്യ അറിയിച്ചു. ഈ ഉച്ചകോടിക്കിടെ മോദി ജിന്‍പിങ് ചര്‍ച്ച നടക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

Subscribe to NAVA KERALA