Skip to main content

വ്യാജവാര്‍ത്ത: സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം

വ്യാജവാര്‍ത്ത നല്‍കുന്ന മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കാമെന്ന സര്‍ക്കുലര്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കുന്നു. സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വാര്‍ത്താവിതരണ മന്ത്രാലയത്തിനു നിര്‍ദേശം നല്‍കി. വ്യാജവാര്‍ത്തയുടെ പേരില്‍ മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കാനായിരുന്നു സര്‍ക്കുലറിലെ വ്യവസ്ഥ.

കോണ്‍ഗ്രസിന്റേത് തയ്യാറെടുപ്പിന് മുന്നേയുള്ള യുദ്ധപ്രഖ്യാപനം

പാരമ്പര്യത്തിന്റെ ഭാരവും ഭാണ്ഡവും പേറിക്കൊണ്ട് ബി.ജെ.പിയെ നേരിടാം എന്ന ധാരണയില്‍ 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് തയ്യാറെടുക്കുമ്പോള്‍ മൗഢ്യമായിട്ടേ അതിനെ കരുതാന്‍ കഴിയുകയുള്ളൂ. ഏതൊരു ചെറിയ യുദ്ധത്തിനാണെങ്കിലും, തയ്യാറെടുപ്പുകളാണ് അതിന്റെ വിജയവും പരാജയവും നിശ്ചയിക്കുന്നത്.

പി.എന്‍.ബി തട്ടിപ്പ്: ദാവോസില്‍ പ്രധാനമന്ത്രിയോടൊപ്പം നീരവ് മോഡി; വിശദീകരണം ആവശ്യപ്പെട്ട് യെച്ചൂരി

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,346 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ വജ്രവ്യാപാരി നീരവ് മോഡി സ്വിറ്റ്‌സര്‍ലണ്ടിലെ ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ പുറത്ത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ്‌ ഫോട്ടോ  ട്വിറ്ററീലൂടെ പുറത്ത് വിട്ടത്.

പ്രധാനമന്ത്രി ഇന്ന് പലസ്തീനിലേക്ക്

ത്രിരാഷ്ട്ര സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി വെള്ളിയാഴ്ച യാത്രതിരിക്കും. പലസ്തീനിലായിരിക്കും മോഡി ആദ്യമെത്തുക. ഒരു പകല്‍ മാത്രമാണ് മോഡി പലസ്തീനില്‍ ചെലവഴിക്കുക. ചരിത്രത്തില്‍  ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പലസ്തീന്‍ സന്ദര്‍ശിക്കുന്നത്.

പ്രധാനമന്ത്രിയുടെ ഭാര്യ യശോദബെന്നിന് വാഹനാപകടത്തില്‍ പരുക്ക്: ഒരാള്‍ മരിച്ചു

പ്രധാനമന്ത്രി നരേന്ദ്രേ മോദിയുടെ ഭാര്യ യശോദബെന്നിന് വാഹനാപകടത്തില്‍ പരുക്ക്. രാജസ്ഥാനിലെ കോട്ടയില്‍ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്തശേഷം ഗുജറാത്തിലെ മെഹ്‌സാനയിലേക്കു മടങ്ങുമ്പോള്‍ കോട്ട-ചിത്തോര്‍ഗഡ് ഹൈവേയിലാണ് അപകടം ഉണ്ടായത്.

കേന്ദ്ര ബജറ്റ്: ആദായ നികുതികളില്‍ മാറ്റമില്ല; കാര്‍ഷിക മേഖലക്ക് ഊന്നല്‍

ആദായ നികുതി പരിധികളില്‍ മാറ്റം വരുത്താതെയും കാര്‍ഷിക മേഖലക്ക് ഊന്നല്‍ നല്‍കിയും മോഡി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റ്. കാര്‍ഷിക മേഖലക്ക് 11 ലക്ഷം കോടിരൂപയാണ് മാറ്റി വച്ചിരിക്കുന്നത്. 2022 ഓടെ രാജ്യത്തെ കാര്‍ഷിക വരുമാനവും ഉല്‍പാദനവും ഇരട്ടിയാക്കുമെന്നാണ് ധന മന്ത്രി അരുണ്‍ ജെയ്റ്റിലി പ്രഖ്യാപിച്ചിരിക്കുന്നത്.

Subscribe to NAVA KERALA