Skip to main content

ശശീന്ദ്രന് എതിരെ നടപടി പ്രതീക്ഷിച്ചിരുന്നു; മുഖ്യമന്ത്രിയുടെ നിലപാട് വേദനിപ്പിച്ചെന്ന് പരാതിക്കാരി

മുഖ്യമന്ത്രിയുടെ നിലപാട് വേദനിപ്പിച്ചെന്ന് കുണ്ടറ സ്ത്രീപീഡന കേസിലെ പരാതിക്കാരി. മന്ത്രി എ.കെ ശശീന്ദ്രന് എതിരെ നടപടി ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ മുഖ്യമന്ത്രി മന്ത്രിക്കൊപ്പമാണ് നിലകൊണ്ടത്. ഇതിലൂടെ മുഖ്യമന്ത്രി നല്‍കുന്ന സന്ദേശമെന്തെന്നും പരാതിക്കാരി...........

അനന്യയുടെ മരണത്തില്‍ അടിയന്തര അന്വേഷണം നടത്താന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

ട്രാന്‍സ്ജെണ്ടര്‍ അനന്യ കുമാരി അലക്സിന്റെ (28) മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര അന്വേഷണം നടത്താന്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. അന്വേഷണം ആവശ്യപ്പെട്ട് ട്രാന്‍സ്ജെണ്ടര്‍ സംഘടനയും............

കെ.കെ രമയ്ക്കും കുടുംബത്തിനും ആര്‍.എം.പി നേതാക്കള്‍ക്കും സുരക്ഷയൊരുക്കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

കൊല്ലപ്പെട്ട ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്റെയും കെ.കെ രമ എം.എല്‍.എയുടെയും മകന്‍ അഭിനന്ദിനും ആര്‍.എം.പി.ഐ നേതാവ് വേണുവിനും വധഭീഷണിയുണ്ടായ സാഹചര്യത്തില്‍ സുരക്ഷയൊരുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇക്കാര്യത്തില്‍...........

വിവാദങ്ങള്‍ക്കിടെ ശശീന്ദ്രന്‍ മുഖ്യമന്ത്രിയെ കണ്ടു; രാജിയില്ല

പീഡനപരാതി ഒതുക്കാന്‍ ശ്രമിച്ചെന്ന വിവാദത്തില്‍ എന്‍.സി.പി നേതാവും വനം മന്ത്രിയുമായ എ.കെ ശശീന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ക്ലിഫ് ഹൗസില്‍ നേരിട്ടെത്തിയാണ് ശശീന്ദ്രന്‍ മുഖ്യമന്ത്രിയെ കണ്ടത്. കഴിഞ്ഞ ദിവസം ഫോണില്‍ വിളിച്ച് മുഖ്യമന്ത്രിയോട്............

വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരും; സംസ്ഥാനത്ത് കൂടുതല്‍ ഇളവുകളില്ല

സംസ്ഥാനത്ത് നിലവിലുള്ള കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ചൊവ്വാഴ്ച ചേര്‍ന്ന അവലോകന യോഗത്തിലാണ് നിയന്ത്രണങ്ങള്‍ അതേപടി നിലനിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതുപ്രകാരം, നിലവിലുള്ള നാല് കാറ്റഗറികളായുള്ള...........

സ്ത്രീപീഡന പരാതിയായിരുന്നെന്ന് അറിഞ്ഞില്ലെന്ന് ശശീന്ദ്രന്റെ വിശദീകരണം; മന്ത്രി കള്ളം പറയുന്നുവെന്ന് യുവതിയുടെ പിതാവ്

സ്ത്രീപീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ വിശദീകരണവുമായി മന്ത്രി എ.കെ ശശീന്ദ്രന്‍. സ്ത്രീപീഡന പരാതിയായിരുന്നുവെന്ന് അറിഞ്ഞിരുന്നില്ലെന്നും പാര്‍ട്ടിക്കാരുമായി ബന്ധപ്പെട്ട് എന്തോ പ്രശ്നമുണ്ട് എന്നറിഞ്ഞ് വിളിച്ചതെന്നും മന്ത്രി...........

സ്ത്രീപീഡനം ഒതുക്കാന്‍ മന്ത്രി എ.കെ ശശീന്ദ്രന്റെ ഇടപെടല്‍; ശബ്ദരേഖ പുറത്ത്

എന്‍.സി.പി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പത്മാകരനെതിരായ സ്ത്രീപീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ മന്ത്രി എ.കെ ശശീന്ദ്രന്റെ ഇടപെടല്‍. പെണ്‍കുട്ടിയുടെ അച്ഛനെ വിളിച്ചാണ് പരാതി ഒതുക്കി തീര്‍ക്കാന്‍ ശശീന്ദ്രന്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ മാര്‍ച്ചിലാണ് പരാതിക്ക് ആസ്പദമായ.............

സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗണ്‍ പിന്‍വലിച്ചേക്കും; നിയന്ത്രണം മൈക്രോ കണ്ടെയിന്‍മെന്റ് സോണിലേക്ക് ചുരുക്കിയേക്കും

സംസ്ഥാനത്ത് ലോക്ഡൗണ്‍ മാനദണ്ഡങ്ങളില്‍ കൂടുതല്‍ ഇളവ് വരുത്താന്‍ സാധ്യത. വാരാന്ത്യ ലോക്ഡൗണ്‍ പിന്‍വലിക്കാന്‍ സാധ്യതയുണ്ട്. നിയന്ത്രണങ്ങള്‍ മൈക്രോ കണ്ടെയിന്‍മെന്റ് സോണ്‍ കേന്ദ്രീകരിച്ചു പരിമിതപ്പെടുത്താനും ആലോചനയുണ്ട്. ഇന്ന് വൈകീട്ട്.............

രമയുടെ മകനെ അധികകാലം വളര്‍ത്തില്ല, അഭിനന്ദ് ചന്ദ്രശേഖരന് റെഡ് ആര്‍മിയുടെ പേരില്‍ വധഭീഷണി

വടകര എം.എല്‍.എ കെ.കെ.രമയുടെയും കൊല്ലപ്പെട്ട ആര്‍.എം.പി സ്ഥാപകന്‍ ടി.പി ചന്ദ്രശേഖരന്റെയും മകന്‍ അഭിനന്ദിന് വധഭീഷണി. കെ.കെ.രമയുടെ എം.എല്‍.എ ഓഫീസിലെ വിലാസത്തിലാണ് കത്ത്. അഭിനന്ദ് ചന്ദ്രശേഖരനെയും ആര്‍.എം.പി.ഐ നേതാവ് എന്‍ വേണുവിനെയും വധിക്കുമെന്നാണ്...........

18 വയസിന് മുകളില്‍ പ്രായമുള്ള പകുതി പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി കേരളം

സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള പകുതിയിലധികം പേര്‍ക്ക് ആദ്യ ഡോസ് കൊവിഡ്-19 വാക്സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,66,89,600 പേര്‍ക്കാണ് വാക്സിന്‍............