Skip to main content

സംസ്ഥാനത്ത് ലോക്ഡൗണ്‍ മാനദണ്ഡങ്ങളില്‍ കൂടുതല്‍ ഇളവ് വരുത്താന്‍ സാധ്യത. വാരാന്ത്യ ലോക്ഡൗണ്‍ പിന്‍വലിക്കാന്‍ സാധ്യതയുണ്ട്. നിയന്ത്രണങ്ങള്‍ മൈക്രോ കണ്ടെയിന്‍മെന്റ് സോണ്‍ കേന്ദ്രീകരിച്ചു പരിമിതപ്പെടുത്താനും ആലോചനയുണ്ട്. ഇന്ന് വൈകീട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന അവലോകന യോഗത്തിലായിരിക്കും അന്തിമ തീരുമാനം.

22ന് ശേഷമുളള സ്ഥിതിഗതികളാകും ഇന്നത്തെ യോഗം വിലയിരുത്തുക. പെരുന്നാള്‍ പ്രമാണിച്ച് നല്‍കിയ ഇളവുകള്‍ക്കെതിരായ കേസ് സുപ്രീംകോടതിയിലെത്തിയ സാഹചര്യത്തില്‍ കോടതി നടപടി കൂടി സര്‍ക്കാര്‍ പരിഗണിക്കും. അതേസമയം കൂടുതല്‍ ഇളവ് വേണമെന്ന ആവശ്യം പലഭാഗത്ത് നിന്ന് ഉയരുന്നുമുണ്ട്.