അമേരിക്ക അബദ്ധം തിരിച്ചറിയുന്നു
അമേരിക്ക ലോകരാജ്യങ്ങളിൽ നിന്ന് ഒറ്റപ്പെട്ട് ഒരു സുഹൃത് രാജ്യം പോലുമില്ലാതെ ആകുന്ന അവസ്ഥയിലേക്ക് നീങ്ങി എന്ന യാഥാർത്ഥ്യം അമേരിക്കൻ ഡീപ് സ്റ്റേറ്റും ട്രംപും മനസ്സിലാക്കി തുടങ്ങി. അതിൻറെ പ്രതിഫലനമാണ് 24 മണിക്കൂറിനുള്ളിൽ അമേരിക്കയുടെ നിലപാടിൽ വന്ന മാറ്റം.ഇന്ത്യ ഇരുണ്ട ചൈനയുടെ പിടിയിലാഴ്ന്നുപോയി എന്ന് തന്റെ സാമൂഹ്യ മാധ്യമത്തിലൂടെ പ്രഖ്യാപിച്ച ട്രം പാണ് 24 മണിക്കൂർ കഴിയും മുമ്പ് ഇന്ത്യ അമേരിക്കയുടെ സുഹൃത്താണെന്നും മോദി മഹാനായ സുഹൃത്താണെന്നും പ്രഖ്യാപിച്ചത്.
എസ് സി ഒ ഉച്ചയോടിയുടെ ടിയാൻജിനിൽ നിന്ന് മോദി ,പുതിൻ, ഷീജിങ് പിങ് ത്രിമൂർത്തികളുടെ ചിത്രം പുതിയ ലോക ശക്തിയുടെ ഉയർച്ചയെ വിളിച്ചറിയിച്ചു. അത് വ്യക്തമായി അമേരിക്കയും ട്രമ്പും മനസ്സിലാക്കി. യൂറോപ്യൻ യൂണിയൻ പ്രസിഡൻറ് ഉർസിലാ വോൺ ഡി ലെയർ മോദിയെ നേരിട്ട് വിളിച്ച് റഷ്യ ഉക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ മാധ്യസ്ഥം വഹിക്കണമെന്ന് അഭ്യർത്ഥിച്ചത് യഥാർത്ഥത്തിൽ ഏഷ്യൻ നേതൃത്വത്തെ യൂറോപ്പും അംഗീകരിക്കുന്ന നിലപാടായി. ഇതാണ് അമേരിക്കയെ ഏറ്റവും കൂടുതൽ ഞെട്ടിച്ചത്. ഇത് അമേരിക്കയിലും ട്രംപിന് നിൽക്കക്കളിയില്ലാത്ത അവസ്ഥയെ സൃഷ്ടിച്ചു. അതുകൊണ്ടാണ് പെട്ടെന്ന് നിലപാട് മാറ്റി ഇന്ത്യയെ വീണ്ടും ചങ്ങാതിയാക്കി ട്രംപ് പ്രഖ്യാപിച്ചത്.
