സി.പി.ഐ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായി: സി.എന്‍ ജയദേവന് സീറ്റില്ല; തിരുവനന്തപുരത്ത് സി.ദിവാകരന്
സി.പി.ഐയുടെ ലോക്സഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായി. പാര്‍ട്ടിയുടെ ഏക സിറ്റിങ് എംപിയായ സി.എന്‍.ജയദേവന് ഇത്തവണ സീറ്റില്ല. പകരം........
പ്രളയത്തിനിടെ വിദേശയാത്ര: മന്ത്രി കെ.രാജുവിന് പരസ്യശാസന
സംസ്ഥാനത്ത് പ്രളയം രൂക്ഷമായിരിക്കെ വിദേശയാത്ര നടത്തിയ മന്ത്രി കെ. രാജുവിന് പാര്‍ട്ടിയുടെ പരസ്യശാസന. രാജുവിന്റെ നടപടി തെറ്റായിരുന്നുവെന്നു സി.പി.ഐ. സംസ്ഥാന എക്സിക്യൂട്ടിവ് വിലയിരുത്തി.....
ബിനോയ് വിശ്വം സി.പി.ഐയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥി
ബിനോയ് വിശ്വത്തെ സി.പി.ഐയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനമുണ്ടായത്.
മാണിയുമായി ബന്ധം വേണ്ടെന്ന് സി.പി.ഐ കേന്ദ്ര നേതൃത്വം
കെ. എം. മാണിയുമായി ബന്ധം വേണ്ടെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി.രാജ. ഇക്കാര്യത്തില്‍ സി.പിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞതാണ് പാര്‍ട്ടി നിലപാട്. മാണിയുമായി സഹകരിക്കണമോയെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന ഘടകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഒറ്റപ്പെടുത്തി ആക്രമിക്കല്‍ തുടര്‍ന്നാല്‍ രാഷ്ട്രീയം അവസാനിപ്പിക്കും; കേന്ദ്ര നേതൃത്വത്തിന് ഇസ്മയിലിന്റെ പരാതി
പാര്‍ട്ടിയില്‍ തന്നെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ശ്രമം നടക്കുന്നതായി സി.പി.ഐ നേതാവ് കെ.ഇ ഇസ്മയില്‍ കേന്ദ്ര നേതൃത്വത്തിന് പരാതി നല്കി. പാര്‍ട്ടി കണ്ട്രോള് കമ്മീഷന് റിപ്പോര്‍ട്ട് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമാക്കിയതിനെതിരെയാണ് ഇസ്മയിലിന്റെ പരാതി.
