Skip to main content

മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ച് സി.പി.ഐ മന്ത്രിമാര്‍

തോമസ് ചാണ്ടി വിഷയം ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലും ചര്‍ച്ചയായില്ല. എന്നാല്‍ മന്ത്രിസഭാ യോഗത്തില്‍ തോമസ് ചാണ്ടി പങ്കെടുക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് യോഗത്തില്‍ നിന്ന് നിന്ന് സി.പി.ഐയുടെ നാല്  മന്ത്രിമാര്‍ വിട്ടു നിന്നു.

നിയമോപദേശവും തോമസ് ചാണ്ടിക്കെതിര്; കളക്ടറുടെ റിപ്പോര്‍ട്ട് തള്ളിക്കളയാനാകില്ല

ഭൂമി കൈയേറ്റ വിഷയത്തില്‍  അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിന് നല്‍കിയ നിയമോപദേശം തോമസ് ചാണ്ടിക്കെതിരാണെന്നു സൂചന. കൈയേറ്റം സംബന്ധിച്ച് ആലപ്പുഴ ജില്ലാ കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് തള്ളിക്കളയാനാകില്ലെന്നും സര്‍ക്കാരിന് വിഷയത്തില്‍ തീരുമാനമെടുക്കാമെന്നുമാണ് നിയമോപദേശത്തില്‍ പറയുന്നത്.

തോമസ് ചാണ്ടി വിഷയത്തില്‍ എ.ജി നിയമോപദേശം നല്‍കി: എല്‍.ഡി.എഫ് യോഗം ഞായറാഴ്ച

തോമസ് ചാണ്ടി വിഷയത്തില്‍ സര്‍ക്കാരിന് അഡ്വക്കേറ്റ് ജനറല്‍ നിയമോപദേശം നല്‍കി. ഇതിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ച ഇടതുമുന്നണി യോഗം ചേരും. കായല്‍ കൈയേറ്റ വിഷയത്തില്‍ മന്ത്രി തോമസ് ചാണ്ടിയുടെ രാജിയ്‌ക്കായുള്ള സമ്മര്‍ദം ശക്തമായ സാഹചര്യത്തില്‍ കൂടിയാണ് യോഗം ചേരുന്നത്.

കായല്‍ കൈയേറ്റം: അന്വേഷണ സംഘത്തിനുനേരെ തോമസ് ചാണ്ടിയുടെ വെല്ലുവിളി

കായല്‍ കൈയേറ്റ വിഷയത്തില്‍ അന്വേഷണ സംഘത്തിനുനേരെ വെല്ലുവിളിയുമായി മന്ത്രി തോമസ് ചാണ്ടി. ജനജാഗ്രതായാത്രയ്ക്ക് കുട്ടനാട്ടില്‍ നല്‍കിയ സ്വീകരണ ചടങ്ങിലാണ് മന്ത്രി തോമസ് ചാണ്ടി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ വേദിയിലിരുത്തിക്കൊണ്ട് വെല്ലുവിളി നടത്തിയത്

മൂന്നാര്‍: സര്‍വകക്ഷി യോഗത്തില്‍ റവന്യൂ മന്ത്രി പങ്കെടുത്തില്ല

മുന്നാറിലെ കയ്യേറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഇന്ന് വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ റവന്യൂ മംന്ത്രി ഇ.ചന്ദ്രശേഖരന്‍ പങ്കെടുത്തില്ല. മൂന്നാറിലെ 22 സെന്റ് സ്ഥലം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് യോഗം വിളിച്ചിരുന്നത്.

മൂന്നാര്‍ കയ്യേറ്റം: സര്‍വകക്ഷിയോഗം വിളിക്കും

മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കലിനെതിരെ വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിൽ സർവകക്ഷി യോഗം വിളിക്കാന്‍ എല്‍.ഡി.എഫ് യോഗത്തില്‍ നിര്‍ദ്ദേശം. കൈയേറ്റം ഒഴിപ്പിക്കല്‍  നടപടിക്ക് ജില്ലാതല ഏകോപനസമിതി രൂപീകരിക്കും.

Subscribe to Europian Union