സി.പി.ഐ എന്ന വിഴുപ്പ് ചുമക്കേണ്ട ആവശ്യം സി.പി.എമ്മിനില്ല: എം.എം മണി
സി.പി.ഐക്കെതിരെ രൂക്ഷവിമര്‍ശനവുമായി വൈദ്യുതി മന്ത്രി എം.എം മണി. സി.പി.ഐ എന്ന വിഴുപ്പ് ചുമക്കേണ്ട ആവശ്യം സി.പി.എമ്മിനില്ല,തോമസ് ചാണ്ടി വിഷയത്തില്‍ ഹീറോ ചമയാന്‍ സി.പി.ഐ ശ്രമിക്കുന്നത് മര്യാദ കേടാണെന്നും കടുത്ത ഭാഷയില്‍ മണി വിമര്‍ശിച്ചു.
