വി.എസ് ഭരണ പരിഷ്കരണ കമ്മീഷന് അദ്ധ്യക്ഷനാകും
മുതിര്‍ന്ന സി.പി.ഐ.എം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദനെ ഭരണ പരിഷ്കരണ കമ്മീഷന് ചെയര്മാന് ആയി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പദവിയ്ക്ക് കാബിനറ്റ് റാങ്ക് നല്‍കാനും ഇതിനാവശ്യമായ നിയമ ഭേദഗതി കൊണ്ടുവരാനും തീരുമാനമായിട്ടുണ്ട്.