റിയൊ പാരലിമ്പിക്സ്: ഇന്ത്യയ്ക്ക് ഒരു സ്വര്‍ണ്ണം കൂടി
റിയൊ പാരലിമ്പിക്സില്‍ ജാവലിന്‍ ത്രോ മത്സരത്തില്‍ ഇന്ത്യയുടെ ദേവേന്ദ്ര ജജാരിയ സ്വന്തം റെക്കോഡ് ദൂരം തിരുത്തി സ്വര്‍ണ്ണം നേടി. 2004-ല്‍ ആതന്‍സ് പാരലിമ്പിക്സിലും ജജാരിയ സ്വര്‍ണ്ണം നേടിയിരുന്നു. അന്നത്തെ 62.15 മീറ്റര്‍ എന്ന റെക്കോഡ് 63.97 ആയി മെച്ചപ്പെടുത്തിയാണ് ചൊവ്വാഴ്ച റിയൊവില്‍ ജജാരിയ സ്വര്‍ണ്ണം നേടിയത്.
36-കാരനായ ജജാരിയയുടെ ഇടതുകൈ നഷ്ടപ്പെട്ടതാണ്. ഇന്ത്യയുടെ രണ്ടാമത്തെ പാരലിമ്പിക്സ് സ്വര്‍ണ്ണമായിരുന്നു ആതന്‍സില്‍ ജജാരിയ നേടിയത്. 2004-ല്‍ അര്‍ജുന പുരസ്കാരവും 2012-ല്‍ പദ്മശ്രീ ബഹുമതിയും നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. പദ്മശ്രീ നേടുന്ന ആദ്യ പാരലിമ്പ്യനുമാണ്.
ഒളിമ്പിക്സ് നിരോധനം: റഷ്യയുടെ അപ്പീല്‍ തള്ളി
തങ്ങളുടെ അത്ലെറ്റിക്സ് മത്സരാര്‍ത്ഥികളെ ഒളിമ്പിക്സില്‍ നിന്ന്‍ വിലക്കിയ നടപടിയ്ക്കെതിരെ റഷ്യ നല്‍കിയ അപ്പീല്‍ തള്ളി. അധികൃതരുടെ പിന്തുണയോടെ ഉത്തേജക മരുന്ന് ഉപയോഗിക്കുകയും ഇത് മറച്ചുവെക്കുകയും ചെയ്ത കുറ്റത്തിന് 68 കായികതാരങ്ങളെ വിലക്കിയ അന്താരാഷ്ട്ര അമച്വര്‍ അത്ലെറ്റിക്സ് ഫെഡറേഷന്റെ തീരുമാനം സ്പോര്‍ട്ട്സിനായുള്ള തര്‍ക്കപരിഹാര കോടതി വ്യാഴാഴ്ച ശരിവെച്ചു.
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ ഹോക്കി ടീമിന് വെള്ളി
ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൌട്ടില്‍ ഇന്ത്യയ്ക്ക് പരാജയം. ലോക ചാമ്പ്യന്‍മാരായ ആസ്ട്രേലിയ ഒന്നിനെതിരെ മൂന്ന്‍ ഗോളിനാണ് ഇന്ത്യയെ മറികടന്നത്.
ഏഷ്യന്‍ ഗെയിംസ്: ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡലും ആദ്യ സ്വര്‍ണ്ണവും
പത്ത് മീറ്റര്‍ പിസ്റ്റളില്‍ വെങ്കലം നേടിക്കൊണ്ട് ശ്വേത ചൗധരിയാണ് മെഡല്‍ പട്ടികയില്‍ ഇന്ത്യയുടെ പേര്‍ ആദ്യം കുറിച്ചത്. തുടര്‍ന്ന്‍ അന്‍പത് മീറ്റര്‍ പിസ്റ്റളില്‍ ജിത്തു റായ് ഗെയിംസില്‍ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ സ്വര്‍ണ്ണം നേടി.