ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൌട്ടില്‍ ഇന്ത്യയ്ക്ക് പരാജയം. ലോക ചാമ്പ്യന്‍മാരായ ആസ്ട്രേലിയ ഒന്നിനെതിരെ മൂന്ന്‍ ഗോളിനാണ് ഇന്ത്യയെ മറികടന്നത്. ടൂര്‍ണമെന്റ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടമാണ് ലണ്ടനില്‍ വെള്ളിയാഴ്ച ഇന്ത്യന്‍ ടീം സ്വന്തമാക്കിയത്.
ഷൂട്ടൌട്ടില്‍ ഇന്ത്യയ്ക്ക് വേണ്ടി ഹര്മന്‍പ്രീത് സിങ്ങിന് മാത്രമേ ഇന്ത്യയ്ക്ക് വേണ്ടി ഗോള്‍ നേടാനായുള്ളൂ. എസ്.കെ ഉത്തപ്പ, എസ്.വി സുനില്‍, സുരേന്ദ്ര കുമാര്‍ എന്നിവര്‍ക്ക് ലക്ഷ്യം കാണാനായില്ല. ആസ്ത്രേലിയയുടെ ഒരു ഷോട്ട് ഗോള്‍കീപ്പര്‍ പി.ആര്‍ ശ്രീജേഷ് തടഞ്ഞു. മലയാളിയായ ശ്രീജേഷ് ആയിരുന്നു ഫൈനലില്‍ ടീമിനെ നയിച്ചിരുന്നത്.
പതിനാലാം ചാമ്പ്യന്‍സ് ട്രോഫി തേടിയിറങ്ങിയ ആസ്ത്രേലിയ ആദ്യ ഫൈനല്‍ കളിക്കുന്ന ഇന്ത്യയില്‍ നിന്ന്‍ കടുത്ത വെല്ലുവിളിയാണ് നേരിട്ടത്. ടൂര്‍ണമെന്റിലെ ഇതുവരെ ഇന്ത്യയുടെ ഏക മെഡല്‍ നേട്ടം 34 വര്‍ഷം മുന്‍പ് 1982-ല്‍ ആംസ്റ്റര്‍ഡാമില്‍ നേടിയ വെങ്കലമാണ്.