Skip to main content

കാശ്മീർ താഴ് വരയിൽ മെഴുകുതിരി തെളിച്ച് പ്രതിഷേധിച്ച പുതിയ കാഴ്ചയും

ശ്രീനഗറിലെ ഭീകരാക്രമണം നടന്ന പഹൽഗാമുൾപ്പടെ കാശ്മീരിൽ  ജനം സ്വമേധയാ നിരത്തിലിറങ്ങി മെഴുകുതിരി കൊളുത്തി മാർച്ച് നടത്തി. ആദ്യമായാണ് ഭീകരാക്രമണത്തെത്തുടർന്ന് തദ്ദേശവാസികൾ ഈ വിധം ഭീകരവാദത്തിനെതിരെ തെരുവിലിറങ്ങുന്നത്.

കിം ജോംഗ് അന്നിന്റെ സഹോദരനെ വധിച്ചത് രാസായുധം പ്രയോഗിച്ചെന്ന് റിപ്പോര്‍ട്ട്

ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് അന്നിന്റെ അര്‍ദ്ധ സഹോദരനെ വധിച്ചത് രാസായുധം ഉപയോഗിച്ചെന്ന് മലേഷ്യന്‍ പോലീസ്. ഫെബ്രുവരി 13-ന് ക്വാലാലം‌പൂരിലെ വിമാനത്താവളത്തില്‍ വെച്ചാണ് കിം ജോംഗ് നാം കൊല്ലപ്പെട്ടത്. വി.എക്സ് എന്ന അതീവ വിഷമുള്ള നെര്‍വ് എജന്റ് ആണ് നാമിന് നേരെ പ്രയോഗിച്ചതെന്ന് പോലീസ് പറഞ്ഞു.

 

മണമോ രുചിയോ ഇല്ലാത്ത വി.എക്സ് രണ്ട് സ്ത്രീകള്‍ നാമിന്റെ മുഖത്തും കണ്ണിലും പുരട്ടുകയായിരുന്നു. പോലീസിനെ സമീപിച്ച നാമിനെ സമീപത്തുള്ള  ആശുപത്രിയിലേക്ക് പറഞ്ഞുവിട്ടെങ്കിലും അവിടെ എത്തുന്നതിന് മുന്‍പേ മരിച്ചു.  

 

കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ തിരച്ചില്‍ പുതിയ പ്രദേശത്തേക്ക്

ഉപഗ്രഹ വിവരങ്ങള്‍ കൂടുതലായി വിശകലനം ചെയ്ത് തീരുമാനിച്ചതാണ് പുതിയ തിരച്ചില്‍ മേഖലയെന്ന്‍ ആസ്ത്രേലിയ.

എം.എച്ച് 370 ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നു വീണതായി മലേഷ്യ

239 പേരുമായി ബീജിങ്ങിലേക്കുള്ള യാത്രാമധ്യേ മാര്‍ച്ച് 8-ന് കാണാതായ വിമാനത്തിന്റെ യാത്ര ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വിദൂര ഭാഗത്ത് അവസാനിച്ചതായി മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ്അറിയിച്ചു.

മലേഷ്യന്‍ വിമാനത്തിന്റേതെന്ന് കരുതുന്ന അവശിഷ്ടങ്ങള്‍ കണ്ടതായി ചൈനയും ആസ്ട്രേലിയയും

കഴിഞ്ഞ ദിവസം ഉപഗ്രഹ ചിത്രത്തില്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സ്ഥലത്തിനടുത്തായി വിമാനതിന്റേത് എന്ന് കരുതപ്പെടുന്ന വസ്തുക്കള്‍ കണ്ടെത്തിയതായി ഐ.എല്‍-76 എന്ന ചൈനീസ് വിമാനത്തിലെ ജീവനക്കാര്‍ അറിയിക്കുകയായിരുന്നു.

ഫ്രഞ്ച് ഉപഗ്രഹങ്ങളും വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി മലേഷ്യ

ആസ്ട്രേലിയയ്ക്കും ചൈനയ്ക്കും പിന്നാലെ ഫ്രാന്‍സിന്റെ ഉപഗ്രഹങ്ങളും കാണാതായ മലേഷ്യന്‍ വിമാനത്തിന്റേതെന്ന്‍ കരുതുന്ന ചിത്രങ്ങള്‍ എടുത്തു. ചിത്രങ്ങള്‍ ആസ്ത്രേലിയയിലെ തിരച്ചില്‍ ഏകോപന കേന്ദ്രത്തിലേക്ക് അയച്ചു കൊടുത്തതായി മലേഷ്യ

Subscribe to pahalgam attack