കശ്മീര്‍: സംഭാഷണം അനിവാര്യം; പരിഹാരം ഭരണഘടനയ്ക്ക് അകത്ത് നിന്ന്‍ - മോദി
കശ്മീര്‍ താഴ്വരയില്‍ ആഴ്ചകളായി തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് സംഭാഷണം അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍, പ്രശ്നത്തിനുള്ള ഏതൊരു പരിഹാരവും ഇന്ത്യന്‍ ഭരണഘടനയ്ക്ക് അകത്ത് നില്‍ക്കുന്നതായിരിക്കണമെന്ന് മോദി വ്യക്തമാക്കി.
കശ്മീര്‍: മരണങ്ങളെ അപലപിച്ച് യു.എന്‍ സെക്രട്ടറി ജനറല്
കമ്മു കശ്മീരില്‍ നടക്കുന്ന സംഘര്‍ഷത്തിലെ ജീവനാശത്തെ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അപലപിച്ചു. കൂടുതല്‍ അക്രമം ഒഴിവാക്കാന്‍ എല്ലാ ശ്രമവും ഉണ്ടാകുമെന്ന പ്രത്യാശ പ്രകടിപ്പിച്ച അദ്ദേഹം, കശ്മീര്‍ അടക്കം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള എല്ലാ വിഷയങ്ങളിലും സംഭാഷണത്തിന് വേദിയൊരുക്കാന്‍ തയ്യാറാണെന്ന് അറിയിച്ചു.
കശ്മീരിലെ സ്ഥിതി ചൂണ്ടിക്കാട്ടി പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് അയച്ച കത്തിനുള്ള മറുപടിയിലാണ് ബാന്‍ കി മൂണിന്റെ പരാമര്‍ശം. കശ്മീര്‍ പ്രശ്നം സമാധാനപരമായി പരിഹരിക്കാനുള്ള പാകിസ്ഥാന്റെ പ്രതിജ്ഞാബദ്ധതയെ അഭിനന്ദിക്കുന്നതായും കത്തില്‍ പറയുന്നു.
കശ്മീര്‍ പ്രശ്നത്തില്‍ ചര്‍ച്ചയ്ക്കുള്ള പാക് നിര്‍ദ്ദേശം ഇന്ത്യ നിരസിച്ചു
കശ്മീര്‍ പ്രശ്നം വിദേശകാര്യ സെക്രട്ടറി തലത്തില്‍ ചര്‍ച്ച നടത്താനുള്ള പാകിസ്ഥാന്‍ നിര്‍ദ്ദേശം ഇന്ത്യ നിരസിച്ചു. അതിര്‍ത്തി കടന്നുള്ള തീവ്രവാദം മാത്രമേ തമ്മില്‍ ചര്‍ച്ച ചെയ്യൂ എന്ന് ഇന്ത്യ വ്യക്തമാക്കി.
കാശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ അറസ്റ്റില്‍
നിയന്ത്രണ രേഖ മുറിച്ച് കടക്കുന്നതിനായി തീവ്രവാദികളെ ജുനൈദ് സഹായിച്ചിരുന്നെന്ന് പോലീസ് പറയുന്നു
ലിയാഖത് തീവ്രവാദി അല്ലെന്ന് കശ്മീര്‍ പൊലീസ്
ഹിസ്ബുള്‍ തീവ്രവാദി എന്നാരോപിച്ച് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത സയ്യിദ് ലിയാഖത് ഷാ തീവ്രവാദി അല്ലെന്ന് ജമ്മു കശ്മീര്‍ പൊലീസ്
