Skip to main content
Ad Image
ശ്രീനഗര്‍

ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ജുനൈദിനെ കാശ്മീരില്‍ പിടികൂടി. ബന്ദിപോറ ജില്ലയില്‍ നിന്നുമാണ് സുരക്ഷാസേന ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. മന്‍സൂര്‍, അര്‍ഷാദ് എന്നീ വ്യാജ പേരുകളില്‍ 14 വര്‍ഷമായി തീവ്രവാദ പ്രവര്‍ത്തനം നടത്തിവരികയായിരുന്നു ജുനൈദ്.

 

ഇയാളില്‍ നിന്നും ഒരു എ.കെ-56 തോക്കും 60 തിരകളും മറ്റ് സ്‌ഫോടകവസ്തുക്കളും സൈന്യം പിടിച്ചെടുത്തു. നിയന്ത്രണ രേഖ മുറിച്ച് കടക്കുന്നതിനായി തീവ്രവാദികളെ ജുനൈദ് സഹായിച്ചിരുന്നെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ മാസം ഗന്ദർബാൽ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ചു തീവ്രവാദികളെ സൈന്യം വധിച്ചിരുന്നു. എന്നാൽ അവർക്കൊപ്പം ഉണ്ടായിരുന്ന ജുനൈദ് രക്ഷപ്പെടുകയായിരുന്നു.

Ad Image