Skip to main content
ആര്‍.കെ നഗര്‍: ടി.ടി.വി ദിനകരന് 40707 വോട്ടിന്റെ വിജയം

ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍  സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ടി.ടി.വി ദിനകരന്‍ 40707 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിന് വിജയിച്ചു. എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ത്ഥി ഇ.മധുസൂദനന്‍ രണ്ടാം സ്ഥാനത്തും ഡിഎംകെയുടെ മരുത് ഗണേഷ് മൂന്നാമതുമാണ്.വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്നെ ദിനകരന്‍ വ്യക്തമായ മുന്നേറ്റമാണ് കാഴ്ചവെച്ചിരുന്നത്.

2ജി സ്‌പെക്ട്രം കേസ്: രാജയും കനിമൊഴിയും ഉള്‍പ്പെടെ എല്ലാ പ്രതികളെയും വെറുതെ വിട്ടു

2ജി സ്‌പെക്ട്രം കേസിലെ എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി. ഡല്‍ഹി സിബിഐ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. പ്രതികള്‍ക്കെതിരെ കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്നും കോടതി വ്യക്തമാക്കി. ഡി.എം.കെ നേതാക്കളായ എ രാജയും, കനിമൊഴിയും ഉള്‍പ്പെട്ട കേസിലാണ് വിധി ഉണ്ടായിരിക്കുന്നത്. ആകെ 19 പ്രതികളാണ് കേസിലുണ്ടായിരുന്നത്.

ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പ് ഡിസംബര്‍ 21ന്

തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ  മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന ആര്‍.കെ നഗര്‍ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഡിസംബര്‍ 21ന് നടക്കും. അണ്ണാ ഡി.എം.കെയുടെ ഔദ്യോഗിക ചിഹ്നമായ രണ്ടില,  പളനിസ്വാമി-പനീര്‍ശെല്‍വം പക്ഷത്തിന് ലഭിച്ചതിന് തൊട്ടുപിന്നാലെയാണ്
ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.

സ്റ്റാലിന്‍ ഡി.എം.കെയുടെ പ്രവര്‍ത്തനാദ്ധ്യക്ഷന്‍

ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) പ്രവര്‍ത്തനാദ്ധ്യക്ഷനായി എം.കെ സ്റ്റാലിനെ തെരഞ്ഞെടുത്തു. ബുധനാഴ്ച ചേര്‍ന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സിലാണ് തീരുമാനമെടുത്തത്. പാര്‍ട്ടിയുടെ ട്രഷറര്‍ സ്ഥാനത്ത് പ്രവര്‍ത്തിക്കുകയിരുന്നു. നിയമസഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ സ്റ്റാലിന്‍.

 

92 വയസ് കഴിഞ്ഞ പാര്‍ട്ടി അദ്ധ്യക്ഷന്‍ എം. കരുണാനിധിയുടെ ആരോഗ്യസ്ഥിതി മോശമായ സാഹചര്യത്തിലാണ് മകന്‍ കൂടിയായ സ്റ്റാലിന്റെ സ്ഥാനാരോഹണം. അതേസമയം, കരുണാനിധിയെ പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനത്ത് നിലനിര്‍ത്തിയിട്ടുണ്ട്.

 

മകന്‍ സ്റ്റാലിനെ പിന്‍ഗാമിയായി പ്രഖ്യാപിച്ച് ഡി.എം.കെ മേധാവി കരുണാനിധി

ഡി.എം.കെ മേധാവി എം. കരുണാനിധി തന്റെ ഇളയ മകന്‍ എം.കെ സ്റ്റാലിനെ തന്റെ രാഷ്ട്രീയ പിന്‍ഗാമിയായി പ്രഖ്യാപിച്ചു. തമിഴ് മാഗസിന്‍ ആനന്ദ വികടന് നല്‍കിയ അഭിമുഖത്തിലാണ് കരുണാനിധി നിലപാട് വ്യക്തമാക്കിയത്.

 

ഇന്ത്യയിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ കുടുംബങ്ങളില്‍ ഒന്നിലെ പിന്തുടര്‍ച്ചത്തര്‍ക്കത്തിന് ഇതോടെ അവസാനമാകുമെന്ന് കരുതുന്നു. നേരത്തെ, പാര്‍ട്ടിയുടെ ഭാവി നേതാവിനെ ചൊല്ലിയുണ്ടായ തര്‍ക്കം കരുണാനിധിയുടെ മൂത്ത മകന്‍ എം.കെ അഴഗിരിയെ പാര്‍ട്ടിയില്‍ നിന്ന്‍ പുറത്താക്കുന്നതിലേക്ക് നയിച്ചിരുന്നു.

 

കരുണാനിധിയെ പതിനൊന്നാം തവണ ഡി.എം.കെ അദ്ധ്യക്ഷനായി തെരഞ്ഞെടുത്തു

ഡി.എം.കെ ജനറല്‍ കൗണ്‍സില്‍ എം. കരുണാനിധിയെ പാര്‍ട്ടി അദ്ധ്യക്ഷനായി വെള്ളിയാഴ്ച വീണ്ടും തെരഞ്ഞെടുത്തു.

Subscribe to Irfan Pathan.