Skip to main content
Ad Image

ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) പ്രവര്‍ത്തനാദ്ധ്യക്ഷനായി എം.കെ സ്റ്റാലിനെ തെരഞ്ഞെടുത്തു. ബുധനാഴ്ച ചേര്‍ന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സിലാണ് തീരുമാനമെടുത്തത്. പാര്‍ട്ടിയുടെ ട്രഷറര്‍ സ്ഥാനത്ത് പ്രവര്‍ത്തിക്കുകയിരുന്നു. നിയമസഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ സ്റ്റാലിന്‍.

 

92 വയസ് കഴിഞ്ഞ പാര്‍ട്ടി അദ്ധ്യക്ഷന്‍ എം. കരുണാനിധിയുടെ ആരോഗ്യസ്ഥിതി മോശമായ സാഹചര്യത്തിലാണ് മകന്‍ കൂടിയായ സ്റ്റാലിന്റെ സ്ഥാനാരോഹണം. അതേസമയം, കരുണാനിധിയെ പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനത്ത് നിലനിര്‍ത്തിയിട്ടുണ്ട്.

 

ഏകദേശം 3000 വരുന്ന അംഗങ്ങളാണ് ജനറല്‍ കൗണ്‍സിലില്‍ പങ്കെടുത്തത്. കരുണാനിധി യോഗത്തില്‍ സംബന്ധിച്ചില്ല. പകരം അദ്ദേഹത്തിന്റെ സന്ദേശം വായിക്കുകയായിരുന്നു.  

Ad Image