chennai
തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന ആര്‍.കെ നഗര്‍ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഡിസംബര്‍ 21ന് നടക്കും. അണ്ണാ ഡി.എം.കെയുടെ ഔദ്യോഗിക ചിഹ്നമായ രണ്ടില, പളനിസ്വാമി-പനീര്‍ശെല്‍വംപക്ഷത്തിന് ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ഡിസംബര്‍ 24നായിരിക്കും ഫലപ്രഖ്യാപനം.
ഇതിന് മുമ്പ് ഏപ്രില്‍ 12ന് ഇവിടെ തിരഞ്ഞെടുപ്പ് നടത്താന്‍ നിശ്ചയിച്ചിരുന്നുവെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം മാറ്റുകയായിരുന്നു.
കഴിഞ്ഞ ദിവസം ഡിസംബര്‍ 31ന് മുന്‍പ് തിരഞ്ഞെടുപ്പ് നടത്തണമെന്ന് കമ്മീഷനോട് മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.