Skip to main content
മെല്‍ബണ്‍

വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍‌ജെ ഓസ്ട്രേലിയയില്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നു. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ ഭാഗമായി വിക്കിലീക്സ് എന്ന പാര്‍ട്ടിയും അസാന്‍ജെ രൂപീകരിച്ചു.

 

അസാന്‍‌ജെയുടെ പാര്‍ട്ടിയില്‍ മലയാളികളുള്‍പ്പടെ രണ്ടു ഇന്ത്യന്‍ വംശജരാണ്‌ ഉള്ളത്. ആസ്ട്രേലിയയില്‍ സ്ഥിരതാമസമാക്കിയ മലയാളിയായ സുരേഷ് രാജന്‍, ബിനോയ് കാംപ്മാര്‍ക്ക് എന്നിവരാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഇന്ത്യക്കാര്‍. അസാന്‍ജുള്‍പ്പടെ വിക്കിലീക്സിന്റെ ഏഴു സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയും ടോണി അബോര്‍ട്ടിന്‍റെ നേതൃത്വത്തിലുള്ള കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുമാണ് പ്രധാന എതിരാളികള്‍.

 

അമേരിക്കന്‍ വിദേശകാര്യ രഹസ്യങ്ങള്‍ ചോര്‍ത്തി ലോകശ്രദ്ധയാകര്‍ഷിച്ച വ്യക്തിയാണ് ജൂലിയന്‍ അസാന്‍ജെ. പാപ്വന്യൂഗിനിയന്‍ അഭയാര്‍ഥി പ്രശ്നങ്ങളും രാജ്യത്തെ നികുതി പരിഷ്‌കരണവും സംബന്ധിച്ച വിഷയങ്ങള്‍ അധികൃതരെ അറിയിക്കുമെന്ന് അസാന്‍ജെ വ്യക്തമാക്കി.